പത്തുവയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥി തല്ലിച്ചതച്ചു ! അമ്മ പരാതി നല്‍കിയപ്പോള്‍ കൂട്ടമായെത്തി വീണ്ടും മര്‍ദ്ദനം…

അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആദ്യം മുതിര്‍ന്ന വിദ്യാര്‍ഥിയില്‍ നിന്ന് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് പത്തുവയസുകാരന്‍ ഇതു വീട്ടുകാരോടു പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി വിദ്യാര്‍ഥിയെ തല്ലിച്ചതയ്ക്കുകയായിരുന്നു.മര്‍ദനമേറ്റ പത്തുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുണ്ടത്തിക്കോട് എന്‍.എസ്.എസ്. സ്‌കൂളിലാണു സംഭവം.അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ആദ്യ ദിവസംതന്നെ ബലമായി പിടിച്ചുകൊണ്ടുപോയി സ്‌കൂള്‍ ബാത്ത്റൂമില്‍വച്ചു മര്‍ദിക്കുകയും തലകീഴായി നടത്തിക്കുകയും ചെയ്തെന്നാണു പരാതി. കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനു പിന്നാലെ ഒമ്പതാം ക്ലാസുകാരന്റെ സുഹൃത്തുക്കളായ നാലു വിദ്യാര്‍ഥികള്‍ വൈരാഗ്യബുദ്ധിയില്‍ കുട്ടിയെ വീണ്ടും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. അവശനായ കുട്ടിയെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങാലൂര്‍ സ്വദേശിയുടെ മകനാണു കുട്ടി. കഴിഞ്ഞ വ്യാഴാഴ്ച സൈക്കിളിന്റെ ടയര്‍ കുത്തിപ്പൊളിച്ചതു കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി…

Read More

സിഐടിയു വിലക്ക് ഏര്‍പ്പെടുത്തിയ കടയില്‍ നിന്നു സാധനം വാങ്ങിയ യുവാവിന് മര്‍ദ്ദനം ! 10 സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്…

കണ്ണൂരില്‍ സിഐടിയു തൊഴിലാളികള്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്. മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂര്‍ മാതമംഗലത്ത് നോക്കുകൂലി തര്‍ക്കം നിലനില്‍ക്കുന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിനാണ് അഫ്‌സല്‍ എന്നയാളെ സിഐടിയു തൊഴിലാളികള്‍ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയത്. ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുന്നത് സിഐടിയുക്കാര്‍ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്‌സല്‍ പറയുന്നത്. ആക്രമണത്തില്‍ അഫ്‌സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സിഐടിയുക്കാര്‍ വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അഫ്‌സല്‍ പ്രതികരിച്ചതെങ്കിലും സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയന്‍ സെക്രട്ടറിയുടെ വിശദീകരണം.

Read More

നടുറോഡില്‍ യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി ! പിന്നാലെ ‘കവിളത്ത് തലോടലും’;വീഡിയോ വൈറല്‍…

നടുറോഡില്‍ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പോലീസുകാരി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോണ്‍സറ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്. യുവാവ് പോലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ചെളി തുടപ്പിച്ചതിനുശേഷം പൊലീസുകാരി യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങള്‍ വീഡിയോ കണ്ടുവെന്നും അതിലുളള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണല്‍ എസ്പി ശിവകുമാര്‍ പറഞ്ഞു. ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.

Read More

പ്രണയബന്ധം ആരോപിച്ച് 14കാരനെ മര്‍ദിച്ച കേസ് ! ഒതുക്കിത്തീര്‍ക്കാന്‍ പയ്യനുനേരെ ഭീഷണിയുമായി പോലീസ്…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രണയബന്ധം ആരോപിച്ച് പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഒന്‍പതാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മറ്റൊരു വ്യാജപ്പരാതിയില്‍ പതിനാലുകാരനെ റിമാന്‍ഡ് ചെയ്യിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിന്റെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് പതിനാലുകാരനെ പ്രണയബന്ധം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. പതിനാലു ദിവസം പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചിട്ടും ദളിത് കുടുംബത്തിന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നയപരമായി കുടുംബത്തെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി കോടതിയില്‍ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നാണ് ഉപദേശം ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കണ്ടതോടെ മര്‍ദനമേറ്റ കുട്ടിയെ കേസില്‍ പ്രതിയാക്കുമെന്നായി ഭീഷണി. പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന…

Read More

അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചു ! യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച് ബന്ധുക്കള്‍; വീഡിയോ പ്രചരിക്കുന്നു…

അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ യുവതികള്‍ക്കു നേരെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലാണ് സംഭവം. യുവതികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഥാര്‍ ജില്ലയിലാണ് സംഭവം.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഥാര്‍ ജില്ലയിലെ എഎസ്പി ദേവേന്ദ്ര പട്യാദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അലിരാജ്പൂരില്‍ 19കാരിയെ ബന്ധുക്കള്‍ ക്രൂരമായി കെട്ടിത്തൂക്കിയാട്ടിയ ശേഷം മര്‍ദ്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് സമാനമായ സംഭവം. മൃഗങ്ങളെ തല്ലുന്നതുപോലെയാണ്് ഏഴ് പേര്‍ രണ്ട് യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഥാര്‍ ജില്ലയിലെ തണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പീപ്പല്‍വാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതികളുടെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതികളെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിനൊപ്പം കല്ലെറിയുന്നതും വീഡിയോയില്‍ കാണാം.

Read More

മാസ്‌ക് ധരിക്കാഞ്ഞ സ്ത്രീയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പോലീസുകാര്‍; മകളുടെ മുന്നില്‍വച്ച് മര്‍ദ്ദനത്തിനിരയായത് പച്ചക്കറി വാങ്ങാന്‍ വന്ന സ്ത്രീ; വീഡിയോ കാണാം…

മാസ്‌ക് ധരിക്കാത്ത് ആളുകള്‍ക്ക് പിഴ വിധിക്കാറുണ്ടെങ്കിലും മാസ്‌ക് ധരിക്കാത്തവരെ മര്‍ദ്ദിക്കുന്ന പോലീസിന്റെ ചെയതികള്‍ ആരും ന്യായീകരിക്കാറില്ല. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ചും മര്‍ദിച്ചും പൊലീസുകാര്‍ കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മകളുടെ കണ്‍മുന്‍പില്‍ വെച്ചാണ് അമ്മയെ വലിച്ചിഴച്ചത്. പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു ഇവര്‍. പോലീസുകാര്‍ ഇവരെ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവശയായി സ്ത്രീ നിലത്തുവീഴുന്നത് വിഡിയോയില്‍ കാണാം. ഇതിനും മുന്‍പും മധ്യപ്രദേശില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്‌ക് ശരിയായ രീതിയില്‍ വെയ്ക്കാത്തതിന് ഒരു പുരുഷനെ പോലീസുകാര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

Read More

50കാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ! 51കാരന്റെ കമ്പിവടി പ്രയോഗത്തില്‍ ഗുരുതരമായി പരിക്കേറ്റ് 38കാരന്‍; കളമശ്ശേരിയില്‍ നടന്ന സംഭവം ഇങ്ങനെ…

ത്രികോണ പ്രണയത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിന് ഗുരുതര പരിക്ക്. ചേനക്കാലയില്‍ വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറി(38)ന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇതിനിടെ ഇയാള്‍ കണ്ടെത്തുകയായിരുന്നു. ഇത് കൈയ്യോടെ പിടിക്കുന്നതിനായി സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാര്‍ അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. കെണിയിലായെന്ന് മനസ്സിലാക്കിയതോടെ…

Read More

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍…

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോല്‍ യുവാവ് തന്നെ ജയിലിലായി വാദി പ്രതിയായി ! പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ തുടലില്‍ കെട്ടിയിട്ട് പട്ടിയെപ്പോലെ മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് യുവാവിനെ അകത്താക്കി… പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍. ഇയാളെ തുടലില്‍ കെട്ടിയിട്ട ശേഷം പട്ടിയോടെന്ന പോലെ പെരുമാറിയ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം നടന്നത്. എന്നാല്‍ കൊടും ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗസിയാബാദിലെ കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവാണ്…

Read More

മസാലദോശ പാത്രത്തില്‍ നല്‍കിയില്ല ! കലി മൂത്ത് ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം ഇങ്ങനെ…

മസാല ദോശ പാത്രത്തില്‍ നല്‍കാഞ്ഞതില്‍ കലിമൂത്ത് മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭര്‍ത്താവ ്പിടിയില്‍. അലൂമിനിയം മുഴക്കോലു കൊണ്ട് ഭാര്യയുടെ കൈ തല്ലിയൊടിച്ച കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50)യാണ് സിഐ ബാബു സെബാസ്റ്റിയന്‍ എസ്ഐ രാമു ബാലചന്ദ്ര ബോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 31ന് രാത്രിയാണ് സംഭവം. രവി ജോലികഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്ന മസാലദോശ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ നല്‍കിയതിനാണ് ഭാര്യ ലത (40)യെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. വലതു കൈ ഒടിയുകയു കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവില്‍ ഒളിവില്‍ പോയിരുന്നു. ഇപ്പോള്‍ പ്രതി റിമാന്‍ഡിലാണ്.

Read More

ഒന്നാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ! മാതാപിതാക്കള്‍ പരാതിയുമായി എത്തിയതോടെ പ്രതി മുങ്ങി;കൊല്ലത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഒന്നാം ക്ലാസുകാരനെ ക്രൂരമായി തല്ലിച്ചതച്ച് സ്‌കൂള്‍ബസിന്റെ ഡ്രൈവര്‍. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബസ് ഡ്രൈവറായ ഷിയാസ് മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മര്‍ദനം. സ്‌കൂള്‍വിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോള്‍ ബസിന്റെ ക്ലീനറെ മറ്റൊരു ബസിന്റെ ഡ്രൈവറായ ഷിയാസ് മര്‍ദിക്കുന്നത് കണ്ടു. ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ ഷിയാസ് ചൂരല്‍ കൊണ്ട് ഒട്ടേറെ തവണ തല്ലുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഷിയാസിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.

Read More