ചൂ​ണ്ട​യി​ല്‍ നി​ന്നു മീ​നി​നെ ക​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ! ഒ​ടു​വി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു…

ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ മീ​ന്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ചൂ​ണ്ട​യി​ല്‍ നി​ന്നും മീ​ന്‍ ക​ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ മീ​ന്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വ​ല​ക്കാ​വ് പാ​റ​ത്തൊ​ട്ടി​യി​ല്‍ വ​ര്‍​ഗീ​സി​ന്റെ തൊ​ണ്ട​യി​ലാ​ണ് മീ​ന്‍ കു​ടു​ങ്ങി​യ​ത്. 12 സെ​ന്റീ​മീ​റ്റ​ര്‍ നീ​ള​മു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​മാ​ണ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്.

മീ​ന്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ ശ്വാ​സ ത​ട​സ​വും ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യി. ഇ​തോ​ടെ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍ വെ​ച്ച് ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് മീ​നി​നെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് മ​ത്സ്യം നീ​ക്കം ചെ​യ്ത​ത്.

ആ​ദ്യം ട്ര​ക്കി​യോ​സ്റ്റ​മി ന​ട​ത്തി ശ്വാ​സ ത​ട​സം മാ​റ്റി​യ​ശേ​ഷ​മാ​ണ് മ​ത്സ്യ​ത്തെ പു​റ​ത്തെ​ടു​ത്ത​ത്.

Related posts

Leave a Comment