മ​ത്സ്യ​മേ​ഖ​ല​യി​ൽ  മന്ത്രി നൽകുന്നത് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്രമെന്ന്  ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം : ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം നാ​ളി​തു​വ​രെ​യും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെപ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​തെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ്ര​സ്താ​വ​ന​ക​ൾ മാ​ത്രം ന​ട​ത്തു​ക​യാണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ പാ​ർ​ശ്വ​വ​ല്ക്ക​രി​ക്ക​പ്പെ​ട്ട തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ഇ​നി​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ അ​നു​വദി​ക്കി​ല്ല.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ന​ല്കി​യി​രു​ന്ന എ​ല്ലാ ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഇ​ട​തു സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യി​ട്ടും മ​ന്ത്രി ഒ​ന്നു​മ​റി​യാ​ത്ത ഭാ​വ​ത്തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​കയാ​ണ്. ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നതീ​ര​ദേ​ശ സ​മ​ര പ്ര​ഖ്യാ​പ​ന പ​ദ​യാ​ത്ര​ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്‍റ്.

പ​താ​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ലൂ​ക്കോ​സി​ന്കൈ​മാ​റി .മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ സ​ന്പാ​ദ്യ സ​മാ​ശ്വാ​സ പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ച്ച തു​ക​പോ​ലും തി​രി​ച്ചുന​ല്കാ​തെ​യും സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി, ത​ണ​ൽ പ​ദ്ധ​തി, കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ലം​പ്സം ഗ്രാ​ന്‍റു​ക​ൾ,സ്റ്റൈ​പ്പ​ന്‍റു​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സ​ബ്സി​ഡി തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക്പ​രി​ഹാ​രം കാ​ണാ​തെ രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ത്തി​നാ​യി വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടിസ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്സ് ജി​ല്ലാപ്ര​സി​ഡ​ന്‍റ് ബി​ജു ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ലീ​ലാ​കൃ​ഷ്ണ​ൻ, കെ​പി സി​സി എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ പ്രൊ​ഫ.​ഇ.​മേ​രി​ദാ​സ​ൻ, സൂ​ര​ജ് ര​വി, പി.​ജ​ർ​മി​യാ​സ്, ജോ​ർ​ജ്ജ്ഡി.​കാ​ട്ടി​ൽ, ആ​ർ.​ര​മ​ണ​ൻ, രാ​ജ​പ്രി​യ​ൻ, എ.​സി.​ജോ​സ്, സു​ഭ​ഗ​ൻ, ഡി.​ഗീ​താ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts