അ​ൻ​പ​താം സി​നി​മ​യുമാ​യി വി​ജ​യ് സേ​തു​പ​തി; പ്ര​ധാ​ന വേ​ഷ​ത്തി​ൽ മ​ല​യാ​ള ന​ടി​യും

വി​ജ​യ് സേ​തു​പ​തി ആ​രാ​ധ​ക​ർ​ക്ക് സെ​പ്തം​ബ​ർ മാ​സം വ​ള​രെ സ​ന്തോ​ഷം നി​റ​ഞ്ഞ​താ​ണ്.ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​യെ​ത്തി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ജ​വാ​നി​ൽ വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്ത​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം ത​ന്‍റെ 50-ാം ചി​ത്ര​മാ​യ മ​ഹാ​രാ​ജ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്ററും പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. 

നി​തി​ല​ൻ സാ​മി​നാ​ഥ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ത​മി​ഴി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ര​ണ്ട് പോ​സ്റ്റ​റു​ക​ളാ​ണ് താ​രം പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ൽ ചെ​വി​യി​ൽ മു​റി​വേ​റ്റ വി​ജ​യ് സേ​തു​പ​തി ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്നു, കൈ​യി​ൽ ചോ​ര പു​ര​ണ്ട അ​രി​വാ​ളും പി​ടി​ച്ചി​ട്ടു​ണ്ട്. വി​ജ​യ് സേ​തു​പ​തി​യു​ടെ കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ര​ക്തം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും ചിത്രത്തിൽ കാ​ണാം. ത​ക​ർ​ന്ന മ​തി​ലി​ലൂ​ടെ ഏ​താ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ര​ത്തെ നോ​ക്കു​ന്നുമുണ്ട്.

Maharaja First Look: Vijay Sethupathi Shares Poster Of His 50th Film

മ​ഹാ​രാ​ജ​യി​ൽ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം അ​നു​രാ​ഗ് ക​ശ്യ​പ് കൂ​ടാ​തെ മ​ല​യാ​ള ന​ടി​മാ​രാ​യ മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​ഭി​രാ​മി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

മ​ഹാ​രാ​ജയുടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും തോ​ന്നു​ന്നു​വെ​ന്ന് അ​നു​രാ​ഗ് ക​ശ്യ​പ് പ​റ​ഞ്ഞു. അ​തേ പോ​സ്റ്റ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​മ്പ​താം ചി​ത്ര​ത്തി​ന് വി​ജ​യ് സേ​തു​പ​തി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും അദ്ദേഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വി​ജ​യ് സേ​തു​പ​തി ത​ന്‍റെ ഏ​റ്റ​വും പു​തി​യ പാ​ൻ-​ഇ​ന്ത്യ ചി​ത്ര​മാ​യ ജ​വാ​ന്‍റെ വി​ജ​യ​ത്തി​ൽ കു​തി​ക്കു​ക​യാ​ണ്. ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി​യാ​ണ് പ്ര​തി​നാ​യ​ക​ൻ. അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ത​ന്‍റെ ആ​രാ​ധ​ക​രെ​യും വി​മ​ർ​ശ​ക​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കാ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞു.

 

Related posts

Leave a Comment