ഉറങ്ങാൻ കിടന്നപ്പോൾ സ്വർണാഭരണങ്ങൾ അഴിച്ചു വച്ചു; ഹോട്ടൽ മുറിയിൽ നിന്ന്  കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 44 ല​ക്ഷത്തിന്‍റെ ആഭരണങ്ങൾ


നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന​ട​ത്തു​ള്ള ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ 44 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​മാ​യ​താ​യി പ​രാ​തി

. റ​ൺ​വേ എ​ന്ന ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി പ്ര​വേ​ഷി​ന്‍റെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഇ​യാ​ൾ ഒ​രു ക​ൺ​സ്ട്ര​ഷ​ൻ ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ്.2.25 ല​ക്ഷം രൂ​പ വി​ല​യു​ള്ള റോ​ള​ക്സ് വാ​ച്ച് , ഒ​ന്ന​ര പ​വ​ന്‍റെ മാ​ല, ഏ​ഴ് ല​ക്ഷം രൂ​പ വി​ല​യു​ള്ള ഡൈ​മ​ണ്ട് റിം​ഗ്, പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഗോ​ൾ​ഡ് റിം​ഗ് എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ഊ​രി​വ​ച്ച​താ​ണ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ള്ള പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ഏ​താ​നും പേ​രെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment