കു​ട്ടി​ക്കാ​ല​ത്തെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ ക​ർ​ഷ​ക​ൻ; 2 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച​ത് വി​മാ​നം

കു​ട്ടി​ക്കാ​ല​ത്ത് മ​ന​സി​ൽ തോ​ന്നു​ന്ന ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ചെ​റു​പ്പ​കാ​ല​ത്തെ ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം വ​ലു​താ​യി ക​ഴി​ഞ്ഞ സാ​ധ്യ​മാ​ക്കി​യ ഒ​രാ​ളാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്.

ചൈ​ന​യി​ലെ വെ​ളു​ത്തു​ള്ളി കൃ​ഷി​ക്കാ​ര​നാ​യ ഹൂ ​യീ എ​ന്ന നാ​ൽ​പ്പ​തു വ​യ​സു​കാ​ര​നാ​ണ് ര​ണ്ടു കോ​ടി മു​ട​ക്കി ത​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ​ത്. എ​യ​ർ​ബ​സ് എ320​ന്‍റെ മാ​തൃ​ക​യാ​ണ് അ​ദ്ദേ​ഹം നി​ർ​മി​ച്ച​ത്.

118 അ​ടി വീ​തി​യി​ലും 40 അ​ടി ഉ​യ​ര​ത്തി​ലും 124 അ​ടി നീ​ള​ത്തി​ലു​മു​ള്ള ഈ ​വി​മാ​നം ഒ​രു ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഈ ​വി​മാ​നം പ​റ​ത്തു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കി​ല്ല. അ​ടു​ത്ത വ​ർ​ഷം മെ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​വി​മാ​നം ഒ​രു റ​സ്റ്റൊ​റ​ന്‍റാ​ക്കി മാ​റ്റു​വാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts