എല്ലാം തകർന്നു നിൽക്കുമ്പോഴും പലിശക്കാരുടെ അഴിഞ്ഞാട്ടം;  ദു​രി​താ​ശ്വാ​സ ക്യാമ്പിൽ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണ​പ്പി​രി​വ്


കോ​​ട്ട​​യം: ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്ര​​ത്തി​​ലും സ്വ​​കാ​​ര്യ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​ണ​​പ്പി​​രി​​വ്.ഇ​​ന്ന​​ലെ വി​​വി​​ധ ക്യാ​​ന്പു​​ക​​ളി​​ൽ സ്വ​​കാ​​ര്യ ബാ​​ങ്ക് ജീവനക്കാ രുടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞ​​ത്.

ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ർ​​ദേ​ശ​​പ്ര​​കാ​​രം വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളി​​ൽ ന​​ട​​ത്തു​​ന്ന ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലാ​​ണ് പ​​ണ​​പ്പി​രി​​വ് ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞ​​ത്.

ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലും ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഇ​​ത്ത​​രം സ്വ​​കാ​​ര്യ ബാ​​ങ്ക് – ബ്ലേ​​ഡ് – ഗു​​ണ്ടാ – സം​​ഘ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പി​​രി​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും അ​​ത്ത​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നും പ​​രാ​​തി ന​​ൽ​​കി.

Related posts

Leave a Comment