പുഴയരികിൽ നിർത്തിയിട്ട കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ച​ണ്ഡീ​ഗ​ഡ്: പു​ഴ​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു.

ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ള​യ്ക്ക​ടു​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഖാ​ർ​ജ് മാ​ൻ​ഗൊ​ലി​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. ന​ദി​യോ​ടു ചേ​ർ​ന്നാ​ണ് കാ​ർ നി​ർ​ത്തി​യ​ത്.

നി​മി​ഷ​നേ​രം​കൊ​ണ്ട് ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ർ ഒ​ഴു​കി​പ്പോ​യി.

Related posts

Leave a Comment