മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി; ജി​ല്ല​യി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച​ത് 16.74 കോ​ടി​യും 2.27 ഏ​ക്ക​ർ സ്ഥ​ല​വും

പാ​ല​ക്കാ​ട്: കേ​ര​ളം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ത്തി​ന്‍റെ ത​ക​ർ​ച്ച​യി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച​ത് 16,74,14,384 കോ​ടി രൂ​പ​യും 2.27 ഏ​ക്ക​ർ (227.5 സെ​ന്‍റ് ) സ്ഥ​ല​വു​മാ​ണ്. ജി​ല്ല​യി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​റേ​റ്റ് വ​ഴി സ​മാ​ഹ​രി​ച്ച തു​ക 7,97,43,242 കോ​ടി​യാ​ണ്.

ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ.​കെ ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്തം​ബ​ർ 11 മു​ത​ൽ 13 വ​രെ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ൽ ല​ഭി​ച്ച​ത് 2,18,09,949 കോ​ടി​യു​മാ​ണ്.ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് 25,58,083, പ​ട്ടാ​ന്പി താ​ലൂ​ക്ക് 24,82,062, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് 54,16,435 ചി​റ്റൂ​ർ 48,75,604, പാ​ല​ക്കാ​ട് 28,32,283 മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് 36,45,482 എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്ക് ത​ല​ത്തി​ൽ ല​ഭി​ച്ച തു​ക.

സെ​പ്തം​ബ​ർ 14 ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ധ​ന​സ​മാ​ഹ​ര​ണ ക്യാ​ന്പി​ൽ ല​ഭി​ച്ച​ത് 1,31,61,149 രൂ​പ​യും സെ​പ്തം​ബ​ർ 15ന് ​പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക്യാ​ന്പ് ന​ട​ത്തി സ​മാ​ഹ​രി​ച്ച​ത് 75,82,044 രൂ​പ​യാ​ണ്.ഇ​തു കൂ​ടാ​തെ സ​ഹ​ക​ര​ണ വ​കു​പ്പ് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മ​ന്ത്രി മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​മെ​ന്ന് അ​റി​യി​ച്ച തു​ക 4,45,38,000 രൂ​പ​യും കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി പി.​എ​ച്ച്. ഡി​വി​ഷ​ൻ, പാ​ല​ക്കാ​ട് ന​ൽ​കി​യ​ത് 5,80,000 രൂ​പ​യു​മാ​ണ്.

താ​ലൂ​ക്കു​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണ ക്യാ​ന്പു​ക​ളി​ലൂ​ടെ ഒ​ട്ടെ​റെ സു​മ​ന​സ്സു​ക​ളും ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി​യും കൈ​മാ​റി. തൃ​ക്ക​ടീ​രി സ്വ​ദേ​ശി അ​ബ്ദു​ഹാ​ജി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ഫി​സി​ൽ വെ​ച്ച് ഒ​രേ​ക്ക​ർ 10 സെ​ന്‍റ് സ്ഥ​ലം മ​ന്ത്രി എ.​കെ ബാ​ല​ന് കൈ​മാ​റി.

തേ​ങ്കു​റി​ശ്ശി വി​ല്ലേ​ജി​ലെ ക​ർ​ഷ​ക​രാ​യ വേ​ണു-​കു​മാ​രി ദ​ന്പ​തി​മാ​ർ 65 സെ​ന്‍റ് ആ​ല​ത്തൂ​രി​ലും എ​ട​പ്പാ​ൾ സ്വ​ദേ​ശി കാ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ ദേ​വാ​ന​ന്ദ​ൻ 15 സെ​ന്‍റും പ​ട്ടാ​ന്പി​യി​ൽ വെ​ച്ച് മ​ന്ത്രി​ക്ക് കൈ​മാ​റി. പാ​ല​ക്കാ​ട് താ​ലൂ​ക്കാ​ഫീ​സി​ൽ ന​ട​ന്ന ധ​ന​സ​മാ​ഹ​ര​ണ ക്യാ​ന്പി​ൽ ചി​റ്റൂ​ർ തെ​ക്കേ ഗ്രാ​മം മാ​ട​മ​ന​യി​ൽ ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടും ഭാ​ര്യ മി​നി എ​സ്. ന​ന്പൂ​തി​രി​പ്പാ​ടും ചേ​ർ​ന്ന് അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യും വ​ട​ക്ക​ന്ത​റ നെ​ല്ലി​ശ്ശേ​രി ഗ്രാ​മ​ത്തി​ലെ പ​ര​മ​ശി​വ​ൻ പ​ത്ത് സെ​ന്‍റ് സ്ഥ​ല​വും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്ന ക്യാ​ന്പി​ൽ കു​ന്തി​പ്പു​ഴ സ്വ​ദേ​ശി കെ.​ടി ഷൗ​ക്ക​ത്ത​ലി എ​ട്ട് സെ​ന്‍റും ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ വെ​ച്ച് പു​തു​ശ്ശേ​രി വെ​സ്റ്റ് വി​ല്ലേ​ജി​ലെ ഐ​റി​ൻ ചാ​ൾ​സ് 14.5 സെ​ന്‍റ് ഭൂ​മി​യു​ടെ രേ​ഖ​ക​ളും മ​ന്ത്രി എ.​കെ ബാ​ല​ന് കൈ​മാ​റി.ജി​ല്ല​യി​ൽ നി​ന്നും മാ​ത്രം 227.5 സെ​ന്‍റ് സ്ഥ​ലമാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ച്ച​ത്.

ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി ആ​ര​പ്പ​ത്ത് വീ​ട്ടി​ലെ എ.​കെ നാ​രാ​യ​ണ​ൻ എ​ല​വ​ഞ്ചേ​രി ചെ​ട്ടി​ത്ത​റ സ്വ​ദേ​ശി​നി പി. ​ഇ​ന്ദി​ര​യ്ക്കും കൊ​ടു​വാ​യൂ​ർ ന​വ​ക്കോ​ട് സ്വ​ദേ​ശി നാ​രാ​യ​ണ​നും വീ​ട് നി​ർ​മി​ച്ചു ന​ൽ​കും. ഇ​തി​നാ​യു​ള്ള സ​മ്മ​ത​പ​ത്രം മ​ന്ത്രി​ക്ക് കൈ​മാ​റി.

Related posts