ആന്ധ്രയിൽ നിന്നു  സഹായവുമായി എ​ൻ​ജി​നിയ​റിംഗ് വിദ്യാർഥികളും അധ്യാപകരും ആലപ്പുഴയിൽ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ എ​ൻ​ജി​നിയ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യം. കു​പ്പം എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഒ​രു കോ​ള​ജ് ബ​സ് നി​റ​യെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​ച്ചു.

മ​രു​ന്നു​ക​ളും ബെ​ഡ്ഷീ​റ്റ്, അ​രി, ബ്ര​ഷ്, സോ​പ്പ് ,സാ​രി, തു​ണി ക​ഴു​കു​ന്ന സോ​പ്പ്, നാ​പ്കി​നു​ക​ൾ, അ​ടി​വ​സ്ത്ര​ങ്ങ​ൾ, തോ​ർ​ത്ത് തു​ട​ങ്ങി അ​ടി​സ്ഥാ​നപ​ര​മാ​യി വേ​ണ്ട എ​ല്ലാ സാ​ധ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​യി നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന കോ​ള​ജാ​ണി​ത്. ഇ​വി​ടത്തെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ലു​ദി​വ​സം ആ​ന്ധ്ര​പ്ര​ദേ​ശി​ലും സ​ഹാ​യ ശേ​ഖ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

കോ​ള​ജ് ഫി​സി​ക്ക​ൽ ഡ​യ​റ​ക്ട​ർ സ​തീ​ഷ് കു​മാ​ർ, ഗ​ണേ​ഷ് ബാ​ബു, നാ​ഗ​ഭൂ​ഷ​ണം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​ബ്ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

Related posts