മ​ണി​പ്പു​രി​ലെ സ്ത്രീ​ക​ൾ​ക്ക് സം​ഭ​വി​ച്ച​ത് ക​ണ്ടി​ല്ലേ; ഫ്ലൈ​യിം​ഗ് കി​സ് വി​വാ​ദ​ത്തി​ൽ സ്മൃ​തി​ക്കെ​തി​രേ പ്ര​കാ​ശ് രാ​ജ്


ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ഫ്ലൈ​യിം​ഗ് കി​സ് വി​വാ​ദ​മു​യ​ർ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

ഒ​രു ഫ്ല​യിം​ഗ് കി​സി​ന്‍റെ പേ​രി​ൽ ക്ഷു​ഭി​ത​യാ​വു​ന്ന സ്മൃ​തി ഇ​റാ​നി മ​ണി​പ്പു​രി​ലെ സ്ത്രീ​ക​ൾ​ക്ക് സം​ഭ​വി​ച്ച​ത് ക​ണ്ടി​ല്ലെ​ന്ന് പ്ര​കാ​ശ് രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.

വ​നി​താ എം​പി​മാ​ർ​ക്കു​നേ​രേ രാ​ഹു​ല്‍ ഗാ​ന്ധി ഫ്ലൈ​യിം​ഗ് കി​സ് ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി​യു​ടെ ആ​രോ​പ​ണം. വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി വ​നി​ത എം​പി​മാ​ർ രാ​ഹു​ലി​നെ​തി​രേ പ​രാ​തി​യും ന​ല്‍​കി.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​നേ​രെ​യും പ്ര​കാ​ശ് രാ​ജ് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

ആ​ര് സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന​താ​ണോ ആ​ര് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു എ​ന്ന​താ​ണോ പ്ര​ധാ​ന​മെ​ന്നു പ്ര​കാ​ശ് രാ​ജ് ചോ​ദി​ച്ചു.

Related posts

Leave a Comment