പെ​രി​ഞ്ഞ​ന​ത്ത് ഹോ​ട്ട​ലി​ൽ നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് കു​ഴി​മ​ന്തി​യി​ൽ​നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. കു​റ്റി​ക്ക​ട​വ് സ്വ​ദേ​ശി ഉ​സൈ​ബ (56) ആ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം. കു​ഴി​മ​ന്തി ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചി​കി​ത്സ​യി​ലാ​ണ്.

പെ​രി​ഞ്ഞ​ന​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് 178 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പെ​രി​ഞ്ഞ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​യി​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച കു​ഴി​മ​ന്തി, അ​ൽ​ഫാം തു​ട​ങ്ങി​യ​വ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കൂ​ടു​ത​ലും പാ​ഴ്‌​സ​ൽ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment