വിനോദയാത്രപോയ  പതിമൂന്നുകാ​ര​ന്‍ മ​രി​ച്ചു; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം;രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കാട്ടൂർ(ഇരിങ്ങാലക്കുട): വിനോദയാത്രയ്ക്കുപോയ സംഘത്തിലെ പ​തി​മൂ​ന്നു വ​യ​സു​കാ​ര​ന്‍ ചികിത്സയിലിരിക്കെ മ​രി​ച്ചു. ര​ണ്ടു കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം.

വാ​ഗ​മ​ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ നെ​ടു​മ്പു​ര സ്വ​ദേ​ശി കൊ​ട്ടാ​ര​ത്ത് അ​ന​സി​ന്‍റെ മ​ക​ന്‍ ഹ​മ​ദാ​നാ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി മ​രി​ച്ച​ത്.

ഹ​മ​ദാ​ന്‍റെ സ​ഹോ​ദ​രി ഹ​ന (17), പി​തൃ​സ​ഹോ​ദ​ര മ​ക​ന്‍ നി​ജാ​ദ് അ​ഹ​മ​ദ് (10) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ന​സും കു​ടും​ബ​വും ചൊ​വ്വാ​ഴ്ച വാ​ഗ​മ​ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യി​രു​ന്നു. അ​വി​ടെ നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ളും ബി​രി​യാ​ണി ക​ഴി​ച്ച​താ​യി ഇ​വ​ര്‍ പ​റ​ഞ്ഞു.

 മൂ​ന്നാം​തി​യ​തി തി​രി​ച്ചെ​ത്തി അ​ധി​കം വൈ​കാ​തെ ഹ​മ​ദാ​ന് ഛര്‍​ദ്ദി​യും മ​റ്റു അ​സ്വ​സ്ഥ​ത​ക​ളും തു​ട​ങ്ങി.ഉ​ട​ന്‍ കാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും കു​ട്ടി ത​ള​ര്‍​ന്ന് അ​വ​ശ​നാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ള്‍ പ​ള്‍​സ് വ​ള​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ നേ​രെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് ഹ​മ​ദാ​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​ഗ​മ​നം. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി.

ചി​കി​ത്സ​യി​ലു​ള്ള ഹ​മ​ദാ​ന്‍റെ സ​ഹോ​ദ​രി​ക്കും, നി​ജാ​ദി​നും ഛര്‍​ദ്ദി​യും പ​നി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

ഹ​മ​ദാ​ന്‍റെ പി​താ​വ് അ​ന​സ് ഗ​ള്‍​ഫി​ല്‍ നി​ന്നും നാ​ട്ടി​ല്‍ അ​വ​ധി​ക്കു​വ​ന്ന​പ്പോ​ഴാ​ണ് ഇ​വ​ര്‍ വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഹ​മ​ദാ​ന്‍. മാ​താ​വ്: സീ​ന​ത്ത്.

 

Related posts

Leave a Comment