വി​ശ​പ്പി​നു പ്ര​ണ​യം ഭ​ക്ഷ​ണ​ത്തോ​ടാ​ണ്..! സ്നേ​ഹ​ത്തോ​ടെ അവർ ഊണു ന​ൽ​കി; ഇരുന്നൂറോളം പേര്‍ക്ക്‌

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വി​ശ​പ്പും ഭ​ക്ഷ​ണ​വും ത​മ്മി​ലാ​ണു പ്ര​ണ​യ​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ അ​വ​ർ അ​വ​രെ ഒ​ന്നി​പ്പി​ച്ചു.

തൃ​ശൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജി​ലെ സോ​ൾ ആ​ൻ​ഡ് ബ്ല​ഡ് സെ​ൽ കൂ​ട്ടാ​യ്മ​യാ​ണു ലോ​കം മു​ഴു​വ​ൻ പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്പോ​ൾ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ വി​ശ​ന്നി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ഹാ​രം വി​ള​ന്പി അ​വ​രെ സ​ന്തോ​ഷി​പ്പി​ച്ച​ത്.

ഇ​രു​നൂ​റോ​ളം പൊ​തി​ച്ചോ​റു​ക​ളാ​ണ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​വ​ർ വി​ത​ര​ണം ചെ​യ്ത​ത്. കൂ​ട്ടാ​യ്മ​യി​ലെ വോളന്‍റിയ​ർ​മാ​ർ ത​ന്നെ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​ത്തി​ലെ​ത്തി വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment