കൈ തൊടാതെ കൈ കഴുകാൻ ഫുട്ട് സാനിറ്റൈസറുമായി ​ ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ​സ് കോ​ണ്‍​ഗ്ര​സ്

കോ​ട്ട​യം: കോ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ടാ​പ്പി​ൽ കൈ​തൊ​ടാ​തെ കാ​ൽ ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന കേ​ര​ള മോ​ഡ​ൽ ഫു​ട്ട് ടാ​പ്പ് സാ​നി​റ്റെ​സ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ​സ് കോ​ണ്‍​ഗ്ര​സ്.

കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റ​ത്താ​ണ് ടാ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൈ​ക​ഴു​കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ ഉ​പ​യോ​ഗി​ച്ചു ടാ​പ്പി​ൽ സ്പ​ർ​ശി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഹാ​ൻ​ഡ് വാ​ഷ് വി​ത്ത് ഫൂ​ട്ട്ടാ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നു ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ​സ് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നു ജെ. ​ജോ​ർ​ജ് പ​റ​യു​ന്നു.

ഓ​ൾ ഇ​ന്ത്യാ പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ചാ​പ്റ്റ​റും പാ​റ​ത്തോ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സും ചേ​ർ​ന്നാ​ണ് ലെ​ഗ് വാ​ഷിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment