ലോകകപ്പ് ലഹരിയും മദ്യലഹരിയും ചേർന്നപ്പോൾ കൊച്ചിയിൽ പോലീസിന് ക്രൂരമർദനം; മൂന്ന് പേരെ രണ്ടുവകുപ്പ് ചേർത്ത് അകത്താക്കി പോലീസ്


കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ജ​യാ​ഘോ​ഷം അ​തി​രു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടു പേ​ർ​ക്കാ​യി എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ ജോ​ർ​ജ് (31), ശ​ര​ത് (32), റി​വി​ൻ (33) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 12.30ഓ​ടെ ക​ലൂ​രി​ലെ ബാ​റി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​ബി​ൻ രാ​ജ്, ബി​ബി​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​രു​വ​രും പ്രാ​ഥ​മി​ക ചി​കി​ത്സ​തേ​ടി​യ ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മ​ദ്യ​പി​ച്ച് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​ത്. ബാ​റി​ലി​രു​ന്ന് ക​ളി​ക​ണ്ട പ്ര​തി​ക​ൾ അ​ർ​ജ​ന്‍റീ​ന വി​ജ​യി​ച്ച​തോ​ടെ ആ​ഘോ​ഷ​മാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി.

റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ഘോ​ഷം. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ലി​ബി​ൻ രാ​ജ്, ബി​ബി​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

റോ​ഡി​ൽ​നി​ന്ന് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ൾ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ മൂ​വ​രും ചേ​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ നി​ല​ത്തു​വീ​ണ ലി​ബി​ൻ രാ​ജി​ന്‍റെ കാ​ലി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും നി​ല​ത്തു​കൂ​ടെ വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്തു. ഈ​സ​മ​യം ബി​ബി​ൻ പ്ര​തി​ക​ളെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ മ​ർ​ദ​നം തു​ട​ർ​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്ത​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​തി​ക​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Related posts

Leave a Comment