ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ്: 12 ലക്ഷം തട്ടിച്ച അധ്യാപകനേും കുടുക്കി; തട്ടിപ്പിലെ ഇടനിലക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ് കേ​സി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. പൂ​ജ​പ്പു​ര പോ​ലീ​സ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​മ​ര​വി​ള എ​ൽ​പി സ്കൂ​ളി​ലെ അ​റ​ബി​ക് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഷം​നാ​ദി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ത്ഥി​യി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ ഷം​നാ​ദ് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

ഇ​തോ​ടെ ക​ന്‍റോ​ണ്‍​മെ​ന്‍റ്, വെ​ഞ്ഞാ​റ​മൂ​ട്, പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം ആ​റാ​യി.

നേ​ര​ത്തെ കേ​സി​ലെ പ്ര​ധാ​ന പ്ര​തി ദി​വ്യ​ജ്യോ​തി​യെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ടൈ​റ്റാ​നി​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ശ​ശി​കു​മാ​ര​ൻ​ത​ന്പി, ശ്യാം​ലാ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​തി​ക​ളെ താ​മ​സി​യാ​തെ പി​ടി​കൂ​ടു​മെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ടൈ​റ്റാ​നി​യ​ത്തി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന വി​വ​രം. ത​ട്ടി​പ്പി​ന് പി​ന്നി​ൽ ഉ​ന്ന​ത രാ​ഷ്ട്രീ​യ- ഉ​ദ്യോ​ഗ​സ്ഥ ബ​ന്ധ​മു​ണ്ടെ ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദി​വ്യ​ജ്യോ​തി​യാ​ണ് ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന അ​റി​യി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തും.15 മു​ത​ൽ 20 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ആ​വ​ശ്യപ്പെട്ടി​രു​ന്ന​ത്.

ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ വ​ച്ചാ​ണ് പ​ണം കൈ​മാ​റി​യി​രു​ന്ന​ത്. ടൈ​റ്റാ​നി​യം പ​രി​സ​ര​ത്ത് എ​ത്തി​യാ​ൽ ഉ​ട​ൻ‌ ഫോ​ൺ ഓ​ഫ് ചെ​യ്യാ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടും.

രണ്ടാ​ഴ്ച​യ്ക്ക​കം നി​യ​മ​ന ഉ​ത്ത​ര​വ് കി​ട്ടു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ത്ത​ര​വ് ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് പ​രാ​തി​ക​ൾ പോ​ലീ​സ് ല​ഭി​ച്ച​ത്.

Related posts

Leave a Comment