ര​ണ്ടു​മേ​ല്‍​പ്പാ​ല​ങ്ങ​ള്‍, കോഴിക്കോടിന്  ഇ​നി “പു​തി​യ മു​ഖം; വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യം നോ​ക്കു​ന്ന സ​മീ​പ​നം ഇ​ട​തു​മു​ന്ന​ണി​സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 

കോ​ഴി​ക്കോ​ട്:​ വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യം നോ​ക്കു​ന്ന സ​മീ​പ​നം ഇ​ട​തു​മു​ന്ന​ണി​സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ . കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട്, രാ​മ​നാ​ട്ടു​ക​ര മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.​ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​രു മേ​ല്‍​പ്പാ​ല​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ േമ​ല്‍​പ്പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ തു​റ​ന്ന ജീ​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ യാ​ത്രചെ​യ്തു. മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​ന്‍ , എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ , ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ , മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ , എം​എ​എ​മാ​രാ​യ എ. ​പ്ര​ദീ​പ്കു​മാ​ര്‍ , പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ദ്യം തൊ​ണ്ട​യാ​ട് മേ​ല്‍​പ്പാ​ല​വും തു​ട​ര്‍​ന്ന് രാ​മ​നാ​ട്ടു​ക​ര മേ​ല്‍​പാ​ല​വു​മാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്. ര​ണ്ട് വ​ര്‍​ഷ​വും 10 മാ​സ​വും കൊ​ണ്ടാ​ണ് ഇ​രു മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ​യും പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ആ​റു​വ​രി ദേ​ശീ​യ പാ​ത​യി​ലെ പ​കു​തി ഭാ​ഗം ഇ​പ്പോ​ള്‍ മേ​ല്‍​പ്പാ​ല​വും അ​നു​ബ​ന്ധ സ​ര്‍​വീ​സ് റോ​ഡു​ക​ളു​മാ​യി ഗ​താ​ഗ​ത സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ച കോ​ഴി​ക്കോ​ട് ബൈ​പ്പാ​സി​ന്റെ നി​ര്‍​മാ​ണ പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തോ​ടു കൂ​ടി ആ​റു​വ​രി​പാ​ത സ​ജ്ജ​മാ​കും. തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ല്‍ ഇ​തേ രീ​തി​യി​ലു​ള്ള മ​റ്റൊ​രു മേ​ല്‍​പ്പാ​ലം കൂ​ടി നി​ര്‍​മ്മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

46 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് തൊ​ണ്ട​യാ​ട് മേ​ല്‍​പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത 66 ബൈ​പാ​സി​ല്‍ മാ​വൂ​ര്‍ റോ​ഡു​മാ​യി സം​ഗ​മി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് തൊ​ണ്ട​യാ​ട് മേ​ല്‍​പ്പാ​ലം. ദി​നം​പ്ര​തി 45000 ത്തോ​ളം വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത 66 ബൈ​പ്പാ​സ്സി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്നു.

സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, വ്യ​വ​സാ​യ – വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ , ഓ​ഫീ​സ് സ​മു​ച്ഛ​യ​ങ്ങ​ള്‍ , കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വ മൂ​ലം തി​ര​ക്കേ​റി​യ ഈ ​ജം​ഗ്ഷ​നി​ല്‍ സു​ഗ​മ​മാ​യ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് മേ​ല്‍​പാ​ലം സ​ഹാ​യ​ക​മാ​വും.2016 മാ​ര്‍​ച്ച് 4 നാ​ണ് പ്ര​വ​ര്‍​ത്തി ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് ബൈ​പാ​സി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ല്‍ ഒ​ന്നാ​യ രാ​മ​നാ​ട്ടു​ക​ര ജം​ഗ്ഷ​നി​ലെ ഫ്ളൈ​ഓ​വ​ര്‍ 63 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത 66 ബൈ​പ്പാ​സി​ല്‍ ദേ​ശീ​യ​പാ​ത 966-മാ​യി സം​ഗ​മി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് രാ​മ​നാ​ട്ടു​ക​ര മേ​ല്‍​പ്പാ​ലം. തു​ട​ര്‍​ച്ച​യാ​യി ആ​റ് സ്പാ​നു​ക​ള്‍​ക്ക് ശേ​ഷം മ​ധ്യ​ഭാ​ഗ​ത്തു മാ​ത്രം എ​ക്സ്പാ​ന്‍​ഷ​ന്‍ ഗ്യാ​പ് ന​ല്‍​കി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് രീ​തി​യി​ല്‍ ബെ​യ​റിം​ഗു​ക​ള്‍ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് മേ​ല്‍​പ്പാ​ലം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണ​ത്തോ​ടു കൂ​ടി ആ​റു വ​രി ദേ​ശീ​യ​പാ​ത​യു​ടെ പ​കു​തി​ഭാ​ഗം മേ​ല്‍​പാ​ല​ത്താ​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​വും.

Related posts