ഫു​ട്പാ​ത്ത് ത​ക​ർ​ന്ന് യു​വ​തി​ക​ൾ കു​ഴി​യി​ൽ വീ​ണു; ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഫു​ട്പാ​ത്ത് ത​ക​ർ​ന്ന് വീ​ണു​ണ്ടാ​യ വ​ലി​യ കു​ഴി​യി​ലേ​ക്ക് ര​ണ്ട് യു​വ​തി​ക​ൾ വീ​ഴു​ന്ന​തി​ന്‍റെ ഭീ​ക​ര സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. തു​ർ​ക്കി​യി​ലെ ദി​യാ​ർ​ബ​കി​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​സാ​രി​ച്ചു​കൊ​ണ്ട് ന​ട​ന്നു വ​രു​ന്ന ഇ​രു​വ​രും നി​ൽ​ക്കു​മ്പോ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഫു​ട്പാ​ത്ത് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

കു​ഴി​യി​ൽ കു​ടു​ങ്ങി​യ ഇ​വ​രെ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഓ​ടി​ക്കൂ​ടി​യ മ​റ്റ് ആ​ളു​ക​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നി​സാ​ര പ​രി​ക്ക് മാ​ത്ര​മേ ഇ​വ​ർ​ക്ക് സം​ഭ​വി​ച്ചി​ട്ടു​ള്ളു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts