പുറപ്പെട്ടപ്പോൾ തന്നെ രഹസ്യവിളിയെത്തി; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ല​ഹ​രി മ​രു​ന്നു​മാ​യി വി​ദേ​ശ വ​നി​ത പി​ടി​യി​ല്‍


കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ല​ഹ​രി മ​രു​ന്നു​മാ​യി വി​ദേ​ശ വ​നി​ത പി​ടി​യി​ല്‍. ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് വ​ന്ന വി​ദേ​ശ​വ​നി​ത​യി​ല്‍​നി​ന്ന് ഒ​രു കി​ലോ ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ഡി​ആ​ര്‍​ഐ വി​ദേ​ശ വ​നി​ത​യെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പി​ടി​കൂ​ടി​യ​ത് ഹെ​റോ​യി​ന്‍ ആ​ണെ​ന്നാ​ണ് നി​ഗ​മ​നം. പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു.

ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ കെ​നി​യ​ന്‍ വ​നി​ത​യി​ല്‍ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ബാ​ഗി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മു​മ്പും ഇ​തേ രീ​തി​യി​ല്‍ ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment