അ​ച്ഛ​ന്‍ കേ​ര​ള പോ​ലീ​സി​ൽ, മ​ക​ന്‍ കാ​ന​ഡ പോ​ലീ​സി​ൽ; ഒ​ന്‍റാ​രി​യോയിൽ ഈ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ഷോ​ണ്‍; മകനെക്കുറിച്ച് അമ്മ പറഞ്ഞതിങ്ങനെ…


സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ക​റു​കു​റ്റി പാ​ലി​ശേ​രി ചേ​രാ​മ്പി​ള​ളി വീ​ട് ഇ​നി പോ​ലീ​സ് കു​ടും​ബം. ഇ​വി​ടെ അ​ച്ഛ​ന്‍ കേ​ര​ള പോ​ലീ​സി​ലും മ​ക​ന്‍ കാ​ന​ഡ പോ​ലീ​സി​ലും എ​ന്ന അ​പൂ​ര്‍​വ സ​വി​ശേ​ഷ​ത​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന് ഉ​ള്ള​ത്.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ സി.​ടി.​ഷൈ​ജു​വും മ​ക​ന്‍ ഷോ​ണ്‍ സി. ഷൈ​ജു​വു​മാ​ണ് ഈ ​അ​ച്ഛ​നും മ​ക​നും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഷോ​ണ്‍ ഒ​ന്‍റാ​രി​യോ പ്രോ​വി​ന്‍​സ് പോ​ലീ​സി​ല്‍ ചു​മ​ത​ല​യേ​റ്റ​ത്.

ഒ​ന്‍റാ​രി​യോ​യി​ല്‍ ഇ​ത്ത​ര​മൊ​രു പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ഷോ​ണ്‍. എ​ട്ടോ​ളം പ​രീ​ക്ഷ​ക​ള്‍ പാ​സാ​യാ​ണ് കാ​ന​ഡ പോ​ലീ​സി​ല്‍ ജോ​ലി നേ​ടി​യ​ത്. പി​ന്നാ​ലെ ആ​റ് മാ​സ​ത്തെ പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​ക്കി.

ഒ​ന്‍റാ​രി​യോ ബാ​ക്രോ​സ്റ്റി​ലാ​ണ് ഷോ​ണി​ന്‍റെ ആ​ദ്യ നി​യ​മ​നം.തു​റ​വൂ​ര്‍ മാ​ര്‍ അ​ഗ​സ്റ്റി​ന്‍ സ്‌​കൂ​ളി​ലെ ആ​ദ്യ ബാ​ച്ച് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ഷോ​ണ്‍ പ്ല​സ്ടു​വി​നു​ശേ​ഷ​മാ​ണ് കാ​ന​ഡ​യി​ലേ​ക്ക് പോ​യ​ത്. ആ​റു വ​ര്‍​ഷ​മാ​യി അ​വി​ടെ​യാ​ണ് താ​മ​സം.

ഷൈ​ജു​വും മ​ക​നെ​പ്പോ​ലെ ത​ന്നെ 24-ാം വ​യ​സി​ലാ​ണ് പോ​ലീ​സ് സേ​ന​യി​ല്‍ ചേ​ര്‍​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ മ​ക​ന് പോ​ലീ​സ് സേ​ന​യോ​ട് താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​മ്മ സി​പ്‌​സി പ​റ​ഞ്ഞു.

ഷോ​ണിന്‍റെ മു​ത്ത​ച്ഛ​നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഷൈ​ജു ക​ഴി​ഞ്ഞ 29 വ​ര്‍​ഷ​മാ​യി പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​ണ് . ഷോ​ണി​ന്‍റെ സ​ഹോ​ദ​രി മി​ലാ​ഷ കാ​ന​ഡ​യി​ല്‍ ഡി​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Related posts

Leave a Comment