ഒരുമിച്ച് ഇടപഴകിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് സമ്മതിച്ചില്ല ! കാമുകനെ പഞ്ഞിക്കിടാന്‍ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കി മുന്‍ ദേശീയ ടെന്നീസ് ചാമ്പ്യന്‍

തങ്ങള്‍ പാര്‍ക്കില്‍വെച്ച് ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്ന കാമുകനെ പഞ്ഞിക്കിടാന്‍ ക്വട്ടേഷന്‍ നല്‍കിയ കാമുകി അറസ്റ്റില്‍. ദേശീയ അണ്ടര്‍ 14 ടെന്നീസ് മുന്‍ ജേതാവ് വാസവി ഗണേശനെ(20)യാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ ചെന്നൈ സ്വദേശി നവീദ് അഹമ്മദിന്റെ പരാതിയിലാണ് വാസവിയെ അറസ്റ്റു ചെയ്തത്. നേരത്തെ മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയപ്പോഴാണ് കാമുകിയുടെ ക്വട്ടേഷന്‍ പുറത്തറിഞ്ഞത്.

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ വെച്ച് നവീദുമായി സംസാരിക്കുന്നതിനിടെ നവീദ് ഇരുവരും ഒരുമ്മിച്ചുള്ള ചിത്രം പകര്‍ത്തുകയായിരുന്നു. ചിത്രം ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളോട് ഫോണ്‍ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും വാസവി ആവശ്യപ്പെട്ടു.

ഈ സംഘം നവീദിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണ്‍ പിടിച്ചുവാങ്ങി. വിട്ടുകിട്ടണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് നവീദിന്റെ സുഹൃത്തുക്കളെ വിളിച്ച് ക്വട്ടേഷന്‍ സംഘം ആവശ്യപ്പെട്ടെങ്കിലും പണം കിട്ടാത്തതിനാല്‍ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. നവീന്‍ പരാതി നല്‍കിയതോടെ വാസവിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു

Related posts