ഗോഡ്‌സെ പരാമര്‍ശം: ഇത് മുന്നറിയിപ്പൊന്നുമല്ല, അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍

ചെ​ന്നൈ: ഗോ​ഡ്സെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മ​ക്ക​ൾ നീ​തി മ​യ്യം ത​ല​വ​ൻ ക​മ​ൽ​ഹാ​സ​ൻ. ഗോ​ഡ്സെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​കു​മെ​ന്ന ഭ​യ​മൊ​ന്നും ത​നി​ക്കി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. “എ​ന്നെ അ​വ​ർ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ. പ​ക്ഷേ, അ​ങ്ങ​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ അ​ത് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും”- ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ഇ​ത് മു​ന്ന​റി​യി​പ്പൊ​ന്നു​മ​ല്ലെ​ന്നും ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ​വാ​കു​റി​ച്ചി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് പി​ന്നാ​ലെ ത​നി​ക്കു നേ​രെ ചീ​മു​ട്ട​യേ​റു​ണ്ടാ​യ​തി​നെ​യും ക​മ​ൽ​ഹാ​സ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നി​ല​വാ​ര​ത്ത​ക​ർ​ച്ച​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളൊ​ന്നും ത​ന്നെ ഭ​യ​പ്പെ​ടു​ത്തി​ല്ല. എ​ല്ലാ മ​ത​ങ്ങ​ളി​ലും തീ​വ്ര​സ്വ​ഭാ​വ​മു​ള്ള​വ​രു​ണ്ട്. അ​വ​രി​ൽ ചി​ല​ർ അ​തി​തീ​വ്ര മ​നോ​ഭാ​വ​മു​ള്ള​വ​രാ​ണ്. പു​ണ്യാ​വാ​ന്മാ​രാ​ണെ​ന്ന് ആ​ർ​ക്കും പ​റ​യാ​നാ​കി​ല്ല- ക​മ​ൽ​ഹാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, അ​റ​വാ​കു​റി​ച്ചി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ മ​ക്ക​ൾ നീ​തി മ​യ്യം പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ചാ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നും ക​മ​ൽ​ഹാ​സ​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ തീ​വ്ര​വാ​ദി ഹി​ന്ദു​വാ​യി​രു​ന്നു​വെ​ന്നും അ​യാ​ളു​ടെ പേ​ര് നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യാ​ണെ​ന്നു​മു​ള്ള ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്.

Related posts