നി​റ​വ​യ​റു​മാ​യി നാ​ല് സ​ഹോ​ദ​രി​മാ​ർ;  ത്രി​ല്ല​ടി​ച്ചു ഗു​ഡ്‌​വി​ല്ലി കു​ടും​ബം; നാൽപേർക്കൂടി വരുമ്പോൾ അംഗസംഖ്യ ഇരുപത്തിരണ്ടിൽ; ഏറെ സന്തോഷം നിറഞ്ഞ ദിനങ്ങളെന്ന് കുടുംബം


ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഗു​ഡ്‌​വി​ല്ലി കു​ടും​ബം ത്രി​ല്ല​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. കു​ടും​ബ​ത്തി​ലെ നാ​ല് സ​ഹോ​ദ​രി​മാ​ര്‍ ഒ​രേ​സ​മ​യം ഗ​ര്‍​ഭി​ണി​ക​ളാ​യി കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന്മം ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​ണു സ​ന്തോ​ഷ​കാ​ര്യം.

ആ​മി ഗു​ഡ്‌​വി​ല്ലി (24), കെ​യ്‌​ലീ സ്റ്റു​വ​ർ​ട്ട് (29), ജെ​യ് ഗു​ഡ്‌​വി​ല്ലി (35), കെ​റി-​ആ​ൻ തോ​മ​സ് (41) എ​ന്നി​വ​രാ​ണു പ്ര​സ​വം​കൊ​ണ്ട് അ​പൂ​ർ​വ​ത സൃ​ഷ്ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന സ​ഹോ​ദ​രി​മാ​ർ. നാ​ല് സ​ഹോ​ദ​രി​മാ​രും ഒ​രു​മി​ച്ച് ഒ​രു വീ​ട്ടി​ലാ​ണു താ​മ​സം.

ക​ഴി​ഞ്ഞ ക്രി​സ്മ​സി​ന് ആ​മി ഗു​ഡ്‌​വി​ല്ലി (24 )യാ​ണ് താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ ഓ​രോ സ​ഹാ​ദ​രി​മാ​ർ ത​ങ്ങ​ളും ഗ​ര്‍​ഭി​ണി​ക​ളാ​ണെ​ന്നു കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി മാ​ർ​ച്ചി​ല്‍ നാ​ലാ​മ​ത്തെ സ​ഹോ​ദ​രി​യാ​യ കെ​റി-​ആ​ൻ തോ​മ​സ് (41) താ​നും ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി.

ആ​ദ്യ​മാ​യി അ​മ്മ​യാ​കു​ന്ന 29 കാ​രി​യാ​യ കെ​യ്‌​ലീ സ്റ്റു​വ​ർ​ട്ടും അ​വ​ളു​ടെ മൂ​ത്ത സ​ഹോ​ദ​രി ജെ​യ് ഗു​ഡ്‌​വി​ല്ലി​യും (35) ഈ ​മാ​സാ​വ​സാ​നം പ്ര​സ​വി​ക്കും. ആ​മി ഓ​ഗ​സ്റ്റി​ലും കെ​റി​യും ഓ​ക്ടോ​ബ​റി​ലും പ്ര​സ​വി​ക്കു​മെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

നാ​ല് സ​ഹോ​ദ​രി​മാ​ര്‍​ക്കു​മാ​യി ര​ണ്ടു സ​ഹോ​ദ​രി​മാ​ര്‍ കൂ​ടി​യു​ണ്ട്. കിം ​ഗു​ഡ്‌​വി​ലും (27), ജോ​ഡി ഗു​ഡ്‌​വി​ല്ലി​യും (21). മാ​താ​പി​താ​ക്ക​ളും ആ​റ് സ​ഹോ​ദ​രി​മാ​രു​ടെ ഭ​ര്‍​ത്താ​ക്ക​ന്മാ​രും നാ​ല് പേ​ര​ക്കു​ട്ടി​ക​ളു​മ​ട​ക്കം 18 പേ​ർ ഗു​ഡ്‌​വി​ല്ലി കു​ടും​ബ​ത്തി​ൽ നി​ല​വി​ലു​ണ്ട്.

നാ​ലു പേ​ർ കൂ​ടി വ​രു​ന്പോ​ൾ അം​ഗ​സം​ഖ്യ 22 ആ​കും. കു​ടും​ബ​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ള്‍ വ​രു​ന്ന​ത് ഏ​റെ സ​ന്തോ​ഷം ത​രു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment