കൊട്ടിയൂർ പീഡനം: ഫാ. റോബിന് സഭയുടെ വിലക്ക്; രൂപതയിലെ ദേവാലയങ്ങളില്‍ പ്രസിദ്ധപ്പെടുത്തി; പ്രതി ജയിലിൽ

Fr.Robin_arrest_010317
കൊ​ട്ടി​യൂ​ർ/​കൂ​ത്തു​പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അറസ്റ്റിലായ ഫാ. ​റോ​ബി​ൻ വടക്കുംചേരിയെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​മാ​സം 14 വ​രെ റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്കു മാറ്റി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് തൃ​ശൂ​രി​ന​ടു​ത്തു വ​ച്ച് ഫാ. ​റോ​ബി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ നീ​ണ്ടു​നോ​ക്കി​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. പേ​രാ​വൂ​ർ സി​ഐ സു​നി​ൽ​കു​മാ​ർ, കേ​ള​കം എ​സ്ഐ ടി.​വി.​പ്ര​ജീ​ഷ്, പേ​രാ​വൂ​ർ എ​സ്ഐ പി.​കെ.​ദാ​സ്, പേ​രാ​വൂ​ർ സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​സ്ഐ കെ.​എ.​ജോ​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കാ​വ​ലി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

പോ​ക്സോ കേ​സാ​യ​തി​നാ​ൽ അ​ടു​ത്ത റി​മാ​ൻ​ഡ് തീ​യ​തിയിൽ ത​ല​ശേ​രി എ​ഡി​സി( ഒ​ന്ന് ) കോ​ട​തി​യി​ലാ​ണ് പ്രതിയെ ഹാ​ജ​രാ​ക്കു​ക. സംഭവത്തെ തുടർന്ന് ഡി​വൈ​എ​ഫ്ഐ​യു​ടെ​യും എ​ബി​വി​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നീ​ണ്ടു​നോ​ക്കി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. കൊ‌​ട്ടി​യൂ​രി​ൽ പ്ര​ക​ട​ന​ക്കാ​ർ പ്ര​തി മാ​നേ​ജ​രാ​യി​രു​ന്ന സ്കൂ​ളി​നു നേ​രെ കല്ലെറിഞ്ഞു. ഫാ. ​റോ​ബി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പി.​കെ. ശ്രീ​മ​തി എം​പി ക​ണ്ണൂ​രി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ. റോബിന് സഭയുടെ വിലക്ക്

വയനാട്: മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ. ​റോ​ബി​ൻ വ​ട​ക്കും​ചേ​രി​യെ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​ന്വേ​ഷ​ണ ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കു​റ്റം ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രൂ​പ​താ​കേ​ന്ദ്ര​ത്തി​ൽ വി​വ​ര​മ​റി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ന​ട​പ​ടി​യു​ണ്ടാ​യ​ത്. കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ലെ വി​കാ​രി സ്ഥാ​ന​ത്തു​നി​ന്ന് ഇ​ദ്ദേ​ഹ​ത്തെ നീ​ക്കു​ക​യും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തി​നും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ചു രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ ക​ല്പ​ന​ക​ൾ കൊ​ട്ടി​യൂ​ർ ഇ​ട​വ​ക​യി​ലും രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ പ​ദ​വി​യും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു മാ​റ്റ​പ്പെ​ട്ടു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ വൈ​ദി​ക​ന്‍റെ പേ​രി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് കാ​ക്ക​നാ​ട്ടു​ള്ള സീ​റോ​മ​ല​ബാ​ർ സ​ഭാ കാ​ര്യാ​ല​യ​ത്തി​ലും സ​മ​ർ​പ്പി​ച്ചു.

ലൈം​ഗി​ക ​പീ​ഡ​ന​ക്കേ​സു​ക​ളി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടേ​ത് “സീ​റോ ടോ​ള​റ​ൻ​സ്’ നി​ല​പാ​ടാ​ണ്. ഫാ. ​റോ​ബി​നെ​തി​രേ ഉ​യ​ർ​ന്ന പ​രാ​തി​യെ രൂ​പ​ത അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണു​ക​യും ആ​ഗോ​ള​സ​ഭ​യു​ടെ​യും അ​ഖി​ലേ​ന്ത്യാ മെ​ത്രാ​ൻ സ​മി​തി​യു​ടെ​യും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ​യും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ഉ​ത്ത​ര​വു​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സി​വി​ൽ-​ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളോ​ട് എ​ല്ലാ​വി​ധ​ത്തി​ലും മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹ​ക​രി​ക്കും​മെ​ന്ന് രൂ​പ​ത പ​ത്രക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് സ​ഭാ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി കാ​നോ​ൻ നി​യ​മാ​നു​സൃ​തം പ്ര​ത്യേ​ക ക​മ്മി​റ്റി​യെ​യും രൂ​പ​താ​ധ്യ​ക്ഷ​ൻ നി​യ​മി​ച്ചു.

Related posts