ഇ​റ​ച്ചി​യെ​ന്ന് പ​റ​ഞ്ഞ് ന​ൽ​കി​യ​ത് ക​ഞ്ചാ​വ്; അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന പ്ര​വാ​സി​യെ ച​തി​ച്ച് സു​ഹൃ​ത്ത്

മ​ല​പ്പു​റം: അ​വ​ധി ക​ഴി​ഞ്ഞ് ഗ​ൾ​ഫി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ന്ന പ്ര​വാ​സി​ക്ക് ഇ​റ​ച്ചി​യെ​ന്ന് പ​റ​ഞ്ഞ് ന​ൽ​കി​യ കു​പ്പി​യി​ൽ ക​ഞ്ചാ​വ്. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ലാ​യി. എ​ട​വ​ണ്ണ​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ഓ​മാ​നൂ​ർ സ്വ​ദേ​ശി പ​ള്ളി​പ്പു​റാ​യ നീ​റ​യി​ൽ പി.​കെ. ഷ​മീം (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഓ​മാ​നൂ​ർ സ്വ​ദേ​ശി ഫൈ​സ​ൽ അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സു​ഹൃ​ത്ത് ഷ​മീം ഇ​റ​ച്ചി​യും മ​റ്റും അ​ട​ങ്ങി​യ പെ​ട്ടി​യി​ൽ ക​ഞ്ചാ​വ് വെ​ച്ച് കൊ​ടു​ത്ത​യ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇത് ഗ​ൾ​ഫി​ലു​ള്ള മ​റ്റൊ​രു സു​ഹൃ​ത്തി​നെ​ന്നാ​ണ് ഷ​മീം പ​റ​ഞ്ഞി​രു​ന്ന​ത്. യാ​ത്ര​ക്കു​ള്ള ല​ഗേ​ജ് ഒ​രു​ക്കു​ന്ന​തി​നി​ടെ ഷ​മീം ന​ൽ​കി​യ പെ​ട്ടി​യി​ലെ വ​സ്തു​ക്ക​ൾ മാ​റ്റി പാ​യ്ക്ക് ചെ​യ്യാ​ൻ അ​ഴി​ച്ച​പ്പോ​ഴാ​ണ് ഫൈ​സ​ലി​ന് ച​തി മ​ന​സ്സി​ലാ​യ​ത്.

പിന്നാലെ വിശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക്ക് പാ​യ്ക്കി​ൽ പ്ലാ​സ്റ്റ​റി​ട്ട് ഒ​ട്ടി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ​ട​ങ്ങി​യ ബോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ഫൈ​സ​ൽ വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഷ​മീം അ​റ​സ്റ്റി​ലാ​യ​ത്.

Related posts

Leave a Comment