വിശ്വാസം അതല്ലേ എല്ലാം! ഭോപ്പാലിൽ കനത്ത മഴ; ത​വ​ള​ക​ളു​ടെ വി​വാ​ഹബ​ന്ധം വേ​ർ​പെ​ടു​ത്തി; ക​ഴി​ഞ്ഞ ജൂ​ലൈയിലായിരുന്നു കല്യാണം

ഭോ​പ്പാ​ൽ: ക​ന​ത്ത മ​ഴ നി​ല​യ്ക്കാ​നാ​യി ത​വ​ള​ക​ളു​ടെ വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി. വേ​ന​ൽ ക​ടു​ത്ത​പ്പോ​ൾ മ​ഴ പെ​യ്യാ​നാ​യി ഭോ​പ്പാ​ലി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ 19 നാണ് ​ത​വ​ള​ക്ക​ല്ല്യാ​ണം ന​ട​ത്തി​യ​ത്.

ര​ണ്ട് ത​വ​ള​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ച്ചാ​ൽ മ​ഴ​ദൈ​വം പ്രീ​തി​പ്പെ​ടു​മെ​ന്ന വി​ശ്വാ​സ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ത്. ഓം ​ശി​വ​സേ​വ ശ​ക്തി മ​ണ്ഠ​ൽ എ​ന്ന സം​ഘ​ട​ന​യാ​ണ് വി​വാ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ആ​ണ്‍ ത​വ​ള​യെ​യും പെ​ണ്‍ ത​വ​ള​യെ​യും പി​ടി​കൂ​ടി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭോ​പ്പാ​ലി​ൽ ഇ​പ്പോ​ൾ നി​ല​യ്ക്കാ​ത്ത മ​ഴ​യാ​ണ്. മ​ഴ നി​ല​യ്ക്കാ​നാ​യാ​ണ് ആ ​വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​ത്. ഇ​ന്ദ്ര​പു​രി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് ആ​ചാ​ര​പ​ര​മാ​യി ഇ​വ​രു​ടെ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​ത്. പ്ര​തീ​കാ​ത്മ​ക​മാ​യി ര​ണ്ട് ത​വ​ള​ക​ളെ വേ​ർ​പി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഭോ​പ്പാ​ലി​ൽ റെ​ക്കോ​ർ​ഡ് മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

Related posts