ഇത് ശിവാംഗിയുടെ കഥയാണ്, പത്രവില്പനക്കാരിയില്‍നിന്നും ഐഐടിയിലെ സമര്‍ഥയായ വിദ്യാര്‍ഥിനിയായ കഥ

fb 2അതാണ് ഒരു ഉത്തരേന്ത്യക്കാരിയുടെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ആളുകളുടെ രീതി. വലിയ സ്വപ്‌നങ്ങളുള്ള ബാല്യത്തിനുശേഷം അവര്‍ ചെന്നെത്തുക തങ്ങളുടെ മാതാപിതാക്കളുടെ ജോലിയില്‍ തന്നെയാണ്. ദരിദ്രരായ ജനങ്ങള്‍ മാത്രം വസിക്കുന്ന കാണ്‍പൂരിലെ ദേഹ ഗ്രാമത്തിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ശിവാംഗിയെന്ന ഈ പെണ്‍കുട്ടിയുടെ ജീവിതവും ഏതെങ്കിലുമൊരു ചേരിയിലെ അടുക്കളയില്‍ ഹോമിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ ഇവളുടെ ജീവിതം മാറിമറിഞ്ഞു. ഒരു നല്ല മനുഷ്്യന്റെ കാരുണ്യത്തില്‍. അക്കഥ വായിക്കാം.

ഒരു പത്ര ഏജന്റെ് ആയിരുന്നു അവളുടെ അച്ഛന്‍. അദ്ദേഹത്തിന്റെ കൂടെ സഹായിക്കാന്‍ അവളും പോകുമായിരുന്നു. ഒരു ഗവണ്‍മെന്റ് സ്കൂളിലായിരുന്നു അവള്‍ പഠിച്ചത്. അച്ഛനെ സഹായിച്ചു കഴിഞ്ഞുള്ള ഇടവേളകളിലായിരുന്നു പഠനമൊക്കെ. സമപ്രായക്കാരായ കുട്ടികളുടേതുപോലെ ജീവിതം കടന്നുപോകുമ്പോഴായിരുന്നു അവളുടെ ജീവിതത്തിലെ ആ വഴിത്തിരിവുണ്ടാകുന്നത്. ആനന്ദ് കുമാര്‍ എന്നൊരാള്‍ പഠിക്കാന്‍ മിടുക്കരായ, എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി ഐഐടിയില്‍ എന്‍ജിനിയറിംഗ് പഠിക്കാന്‍ സഹായം ചെയ്യുന്നുണ്ടെന്ന് അറിയുന്നത്. ശിവാഗി ഒട്ടും സംശയിക്കാതെ ഉടനെ തന്നെ അപേക്ഷിച്ചു. അവള്‍ക്ക് ഐഐടിയില്‍ പഠിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.

അവളുടെ ജീവിത വിജയത്തെകുറിച്ച് ആനന്ദ് കുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ലോകം ആ മിടുക്കിയുടെ കഥ അറിയുന്നത്. പഠന സമയത്ത് ഭൂരിഭാഗം സമയത്തും അവള്‍ ഞങ്ങളുടെ വീട്ടിലാണ് തമസിച്ചിരുന്നത് എന്റെ അമ്മയെ “ദീദി”എന്നാണ് അവള്‍ വിളിച്ചിരുന്നത്. അമ്മയ്ക്ക് സുഖമില്ലാത്ത അവസ്ഥയില്‍ അവള്‍ അണ് അമ്മയെ ശുശ്രൂഷിച്ചിരുന്നതും അമ്മയ്ക്കു കൂട്ടു കിടന്നതുമെല്ലാം. അവള്‍ ഞങ്ങള്‍ക്ക് മോളെ പോലെയാണ്. ശിവാംഗിയെ പോലൊരു കുട്ടിയെ അടുത്ത ജന്മമെങ്കിലും മകളായി ലഭിച്ചിരുന്നെങ്കില്‍ എന്ന് എന്റെ അമ്മ അവളുടെ മുഖത്തു നോക്കി നെടുവീര്‍പ്പിടുമായിരുന്നെന്ന് കുമാര്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. ഹിന്ദിയില്‍ എഴുതിയ ഈ ഫേസ്ബുക്ക് പോസ്റ്റ് ഒമ്പതിനായിരം പേര്‍ ഷെയര്‍ ചെയ്യുകയും തൊള്ളായിരത്തോളം ആളുകള്‍ ലൈക്കും ചെയ്യ്തു.

ശിവാംഗിയുടെ ഫോട്ടോസ് പോസ്റ്റ് ചെയ്തു അദ്ദേഹം തഴെ ഇങ്ങനെ എഴുതിയിരിക്കുന്നു. ഇത് ഒരു ചിത്രത്തിന്റെ രണ്ട് കഥകള്‍ ആണ.് ഈ ചിത്രത്തില്‍ കഴിഞ്ഞ കാലത്തിന്റെയും ഇപ്പഴത്തെ കാലഘട്ടത്തിന്റെയും കഥകള്‍ ഉണ്ട്. ഇതില്‍ കഴിഞ്ഞ കാലത്തിന്റെ നിശബ്ദതയും ഈ കാലത്തിന്റെ ധൈര്യവും ഉണ്ട്. ഇത് എന്റെ ശിഷ്യ ശിവാഗിയുടെ ചിത്രങ്ങള്‍ ആണ്. ഇതില്‍ ആദ്യത്തെ ചിത്രത്തില്‍ ശിവഗാമി എന്നെ ആദ്യം കാണാന്‍ വന്നപ്പോള്‍ ഞാന്‍ പകര്‍ത്തിയതാണ്. രണ്ടാമത്തോത് അവളുടെ ഇപ്പോഴത്തെ ചിത്രവുമാണ്. അവള്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവളുടെ അച്ഛനെ സഹായിക്കുന്നതിന് വഴിയോരങ്ങളില്‍ അവള്‍ പത്രവും മാസികകളും വിറ്റിരുന്നു. അച്ഛന്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അവള്‍ ആയിരുന്നു കട കൈകാര്യം ചെയ്യ്തിരുന്നത്. എന്നാല്‍ അവള്‍ക്ക് സമയം ലഭിക്കുമ്പോള്‍ അവള്‍ പഠിക്കുമായിരുന്നു.

കഷ്ടപ്പെട്ട് പഠിച്ചുകൊണ്ടിരുന്ന അവള്‍ യാദൃശ്ചികമയാണ് എന്റെ സൂപ്പര്‍ 30 എന്ന പദ്ധതിയെപറ്റി വായിച്ചത്. സൂപ്പര്‍ 30ന്റെ ഭാഗമായതുമുതല്‍ അവള്‍ ഞങ്ങളുടെ വീടിലെ അംഗത്തെ പോലെയാണ്. ഐഐടിയില്‍ അവള്‍ക്ക് പ്രവേശനം ലഭിച്ചപ്പോള്‍ സന്തോഷം നിമിത്തം എല്ലാവരും സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിച്ചു. അവള്‍ പോയപ്പോള്‍ സ്വന്തം മകളെ മറ്റൊരാള്‍ക്ക് കൊടുത്ത മാനസിക അവസ്ഥ ആയിരുന്നു. എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഉണ്ടാകാം അവയൊക്കെ സഫലമായെന്നും വരാം. എന്നാല്‍ ഞങ്ങളുടെ സ്വപ്‌നം ഇത്ര വലുതായി മാറുമെന്ന് കരുതിയിരുന്നില്ലന്ന് ശിവാഗിയുടെ അച്ഛന്‍ പറഞ്ഞു. ഉടന്‍ തന്നെ അവള്‍ക്ക് ജോലി ലഭിച്ചെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് എന്റെ കുടുംബമാണ്. അവള്‍ക്ക് നല്ല ജീവിതമുണ്ടായതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് എന്റെ അമ്മയാണ്. ഇപ്പോഴും ഞങ്ങളുടെ കുടുംബവുമായി അവള്‍ നല്ല ബന്ധം പുലര്‍ത്തുന്നു. ശിവാഗിയെ പോലൊരു കുട്ടിയെ അടുത്ത ജന്മമെങ്കിലും മകളായി ലഭിച്ചിരുന്നെങ്കില്‍ എന്ന് എന്റെ അമ്മ ആഗ്രഹിക്കുന്നു.

Related posts