ജി-20 ഉച്ചകോടി: വ്ലാദിമിർ പുടിൻ ഇന്ത്യയിൽ വരില്ല

മോ​​​സ്കോ: ​​​സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​ന്ത്യ ആ​​​തിഥ്യം വ​​​ഹി​​​ക്കു​​​ന്ന ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് ക്രെം​​​ലി​​​ൻ അ​​​റി​​​യി​​​ച്ചു. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും പു​​​ടി​​​ൻ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി(​​​ഐ​​​സി​​​സി)​​​യു​​​ടെ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് നേ​​​രി​​​ടു​​​ന്ന അ​​​ദ്ദേ​​​ഹം വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഐ​​​സി​​​സി അം​​​ഗ​​​മാ​​​ണ്. ഇ​​​ന്ത്യ ഐ​​​സി​​​സി അം​​​ഗ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പു​​​ടി​​​നെ​​​തി​​​രേ​​​യു​​​ള്ള വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബാ​​​ധ്യ​​​ത​​​യി​​​ല്ല.

Related posts

Leave a Comment