സ്‌​നേ​ഹ​ത്തി​ന്‍റെ രു​ചി; ജോ​ലി​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന മ​ക​ള്‍​ക്ക് ഭ​ക്ഷ​ണം വാ​രി ന​ല്‍​കു​ന്ന അ​ച്ഛ​ന്‍, വൈ​റ​ലാ​യി വീ​ഡി​യോ

വീ​ട്ടി​ല്‍ പാ​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ന​മ്മു​ടെ വി​കാ​ര​മാ​ണ്. മാ​താ​പി​താ​ക്ക​ള്‍ സ്വ​ന്തം കൈ​കൊ​ണ്ട് പാ​കം ചെ​യ്ത് ത​രു​ന്നത് എ​ത്ര ചെ​റി​യ വി​ഭ​വം ത​ന്നെ​യാ​യാ​ലും അ​തി​നൊരു പ്ര​ത്യേ​ക രു​ചി ത​ന്നെ​യാ​ണ്.

കു​ട്ടി​ക്കാ​ല​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള സൂ​ത്ര​പ്പ​ണി​ക​ള്‍ കാ​ണി​ച്ചാ​ണ് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ഭ​ക്ഷ​ണം നൽകുന്നത്.

അ​ത്ത​ര​ത്തി​ലു​ള്ള ഓ​ര്‍​മ​ക​ളി​ലേ​ക്ക് ന​മ്മ​ളെ കൊ​ണ്ടു​പോ​കു​ന്നൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ജോ​ലി​യ്ക്ക് പോ​കാ​നാ​യി ഒ​രു​ങ്ങു​ന്ന മ​ക​ള്‍​ക്ക് തി​ര​ക്ക് കാ​ര​ണം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​ച്ഛ​ന്‍  ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കു​ക​യാ​ണ്.

വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി മേ​ക്ക​പ്പ് ഇ​ടു​ക​യാ​ണ്. അ​വ​ളു​ടെ അ​ടു​ത്ത് ത​ന്നെ അ​ച്ഛ​ന്‍ പ്ലേ​റ്റു​മാ​യി നി​ല്‍​ക്കു​ന്ന​തും കാ​ണാം. തി​ര​ക്കി​ട്ട് മേ​ക്ക​പ്പി​ടു​ന്ന മ​ക​ള്‍​ക്ക് അ​ച്ഛ​ന്‍ ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കു​ക​യാ​ണ്.

ത​ന്‍റെ അ​ച്ഛ​നെ താ​ന്‍ എ​ത്ര​മാ​ത്രം സ്‌​നേ​ഹി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment