ഓ​ണ​ക്കാ​ല​ത്തെ കൊ​ള്ള! പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി; സാ​ധാ​ര​ണ മാ​സാ​ദ്യ​മാ​ണു വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ ആ ​പ​തി​വും തെ​റ്റി

കൊ​ച്ചി: ഓ​ണ​ക്കാ​ല​ത്ത് അ​ടു​ക്ക​ള​യ്ക്കു തീ​പി​ടി​പ്പി​ച്ച് വീ​ണ്ടും പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന.

ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ കൂ​ട്ടി. അ​തേ​സ​മ​യം വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല അ​ഞ്ച് രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്തു.

ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ച​ക വാ​ത​ക വി​ല​യും വ​ര്‍​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ച് ഏ​വ​രെ​യും ഞെ​ട്ടി​ച്ചാ​ണു 14.2 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല ഇ​ന്നു വ​ര്‍​ധി​പ്പി​ച്ച​ത്. സാ​ധാ​ര​ണ മാ​സാ​ദ്യ​മാ​ണു വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ ആ ​പ​തി​വും തെ​റ്റി.

ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ളു​ടെ അ​ടു​ക്ക​ള ബ​ജ​റ്റി​നെ താ​ളം തെ​റ്റി​ക്കു​ന്ന​താ​കും പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​വ്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 14.2 കി​ലോ സി​ലി​ണ്ട​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ 900 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ചെ​ല​വാ​കും.

വി​ല വ​ര്‍​ധ​ന​യ്ക്കു മു​മ്പേ ത​ന്നെ പ​ല ജി​ല്ല​ക​ളി​ലും സി​ലി​ണ്ട​ര്‍ വി​ല 900 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, കോ​വി​ഡി​നെ മ​റ​യാ​ക്കി പ​ല ഏ​ജ​ന്‍​സി​ക​ളും ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്.

ബി​ല്ലി​ല്‍ കാ​ണി​ക്കു​ന്ന തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ചി​ല ഏ​ജ​ന്‍​സി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍ ബി​ല്ലി​ല്ലാ​തെ​യാ​ണു പാ​ച​ക വാ​ത​കം എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന ആ​രോ​പ​ണം.

ഇ​ന്ധ​ന​വി​ല കു​റ​യാ​ത്ത​തി​ന്‍റെ കു​റ്റം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ ത​ല​യി​ൽ​വ​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യു​പി​എ സ​ർ​ക്കാ​ർ ന​ൽ​കി​യ 1.4 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​യി​ൽ ബോ​ണ്ടു​ക​ളു​ടെ ബാ​ധ്യ​ത മൂ​ല​മാ​ണ് ഇ​ന്ധ​ന വി​ല​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഇ​ന്ധ​ന വി​ല​യും ഓ​യി​ൽ ബോ​ണ്ടു​ക​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ലി​നോ​ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment