ഇതാണ് ‘റിയാലിറ്റി’ ഷോ; സൈബീരിയയിലെ കൊടും കാടുകളില്‍ നടക്കാന്‍ പോകുന്ന റിയാലിറ്റി ഷോയില്‍ കൊലപാതകവും ബലാല്‍സംഗവുമെല്ലാം അനുവദനീയം

y600പലതരത്തിലുള്ള റിയാലിറ്റി ഷോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കൂടാതെ മുന്‍കൂട്ടി തയ്യാറാക്കിയതിനനുസരിച്ച് തയ്യാറാക്കിയ റെസ് ലിംഗ് പോലുള്ള  ടിവി ഷോകളും നമ്മുടെ ഇഷ്ടപരിപാടികളാണ്. എന്നാല്‍ ബലാല്‍സംഗവും കൊലപാതവുമെല്ലാം മത്സരത്തിന്റെ ഭാഗമായ ഒരു റിയാലിറ്റി ഷോയെക്കുറിച്ച് ചിന്തിക്കാനാവുമോ. എന്നാല്‍ അങ്ങനെയൊരു റിയാലിറ്റി വരാന്‍ പോവുകയാണ്‌. റഷ്യയിലെ ‘ഗെയിം 2 വിന്റര്‍’ റിയാലിറ്റി ഷോയിലെ മത്സര നിയമങ്ങള്‍ കേട്ടാല്‍ ഏവരുടെയും കണ്ണുതള്ളും. ബലാത്സംഗവും കൊലപാതകവും അനുവദനീയമായ റിയാലിറ്റിഷോയില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഇത്തരത്തിലുള്ള എന്ത് ഞെട്ടിക്കുന്ന കാര്യം ഉണ്ടായാലും ഇടപെടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്.
game22
സൈബീരിയന്‍ ദ്വീപിലെ കൂരിരുള്‍ നിറഞ്ഞ ഉള്‍നാടന്‍ കാടുകളിലാണ്. മൂര്‍ച്ചയുള്ള കത്തിയേന്തിയ 30 പേരാണ് മത്സരാര്‍ത്ഥികള്‍. ഒമ്പതു മാസത്തിനിടയില്‍ ഇവര്‍ കരടികളെയും ചെന്നായ്ക്കളെയും ഒബ് നദിയിലെ കീടങ്ങളെയുമെല്ലാം അതിജീവിക്കണം.ഇതിനിടയില്‍ സംഭവിക്കന്ന ബലാത്സംഗമോ കൊലപാതകമോ എന്തുണ്ടായാലും തങ്ങള്‍ ഇടപെടില്ലെന്നും പ്രസവിച്ചാല്‍ പോലും നിര്‍ത്തി വെയ്ക്കില്ലെന്നും പറയുന്നു. എന്നിരുന്നാലും  റഷ്യന്‍ ക്രിമിനല്‍ നിയമത്തിന്റെ  പരിധിയിലായിരിക്കും  മത്സരം നടക്കുക. വേനലില്‍ 35 ഡിഗ്രി സെല്‍ഷ്യസും ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രി വരെ തണുപ്പിലും ആണ് മത്സരാര്‍ത്ഥികള്‍ക്ക് കഴിയേണ്ടി വരിക. മത്സരാര്‍ഥികള്‍ക്ക് തണുപ്പിനെ അതിജീവിക്കാന്‍ ഒരു ജോഡി വസ്ത്രം മാത്രമാണ് അനുവദിക്കുക.
game33
35കാരനായ എവ്‌ജെനി പ്യാറ്റ്‌കോവ്‌സ്കി എന്ന കോടീശ്വരന്റെ തലയില്‍ ഉദിച്ചതാണീ ആശയം. പരിപാടി 2000 ഫിക്‌സഡ് ക്യാമറ ഉപയോഗിച്ച് 24/7 ലൈവില്‍ വിവിധ ഭാഷകളില്‍ ഇന്റര്‍നെറ്റിലൂടെയായിരിക്കും സംപ്രേഷണം ചെയ്യുക. പരിപാടിയില്‍ അടിയും മദ്യപാനവും കൊലപാതകവും ബലാത്സംഗവും പുകവലിയും മദ്യപാനവും എല്ലാം അനുവദിച്ചിട്ടുണ്ട്. പരിപാടിയില്‍ അടിയും കൊലപാതകവും ഉള്‍പ്പെടെ എല്ലാം ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാല്‍ ഇതു മൂലമുള്ളമുണ്ടായേക്കാവുന്ന നെഗറ്റീവ് പ്രതിച്ഛായയെ ഭയക്കുന്നില്ലെന്നുമാണ് അണിയറക്കാര്‍ പറയുന്നത്.അന്താരാഷ്ട്ര തലത്തില്‍ നിന്നും മത്സരാര്‍ത്ഥികളെ പ്രതീക്ഷിക്കുന്ന പരിപാടി പൂര്‍ണ്ണമായും റഷ്യന്‍ ക്രിമിനല്‍ നിയമത്തിന് കീഴിലാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ മുതലാണ് റിയാലിറ്റി ഷോ ആരംഭിക്കുക.

Related posts