പത്തനാപുരം ഗാന്ധിഭവന് പുതുവത്സര സമ്മാനവുമായി എം. എ യൂസഫലി; ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്ക് താമസിക്കാൻ ബഹുനില മന്ദിരത്തിനു തറക്കല്ലിട്ടു

പ​ത്ത​നാ​പു​രം: ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി ഗാ​ന്ധി​ഭ​വ​ൻ അ​ന്തേ​വാ​സി​ക​ളാ​യ അ​ച്ഛ​ന്മാ​ർ​ക്ക് താ​മ​സി​ക്കാ​ൻ ബ​ഹു​നി​ല മ​ന്ദി​രം ഒ​രു​ക്കും. ഇ​രു​പ​ത് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്. മ​ന്ദി​ര​ത്തി​ൽ 300 പേ​ർ​ക്ക് താ​മ​സി​ക്കാം.

ഇ​തി​നു മു​ൻ​പ് ഗാ​ന്ധി​ഭ​വ​നി​ലെ മു​ന്നൂ​റി​ല​ധി​കം അ​മ്മ​മാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള വാ​സ​സ്ഥ​ലം അ​ദ്ദേ​ഹം ഒ​രു​ക്കി​യി​രു​ന്നു. പ​തി​ന​ഞ്ചു കോ​ടി​യി​ല​ധി​കം തു​ക മു​ട​ക്കി​യാ​ണ് അ​മ്മ​മാ​ർ​ക്കാ​യി യൂ​സ​ഫ​ലി കെ​ട്ടി​ടം നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ക്രി​സ്മ​സ് ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​എ യൂ​സ​ഫ​ലി നി​ർ​വ​ഹി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം.​എ യൂ​സ​ഫ​ലി അ​റി​യി​ച്ചു.

അ​ടി​യ​ന്തി​ര ശു​ശ്രൂ​ഷാ​സം​വി​ധാ​ന​ങ്ങ​ൾ, ലൈ​ബ്ര​റി, ഡൈ​നിം​ഗ് ഹാ​ൾ, ലി​ഫ്റ്റു​ക​ൾ, മൂ​ന്നു മ​ത​സ്ഥ​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ത്ഥ​നാ​മു​റി​ക​ൾ, ആ​ധു​നി​ക ശു​ചി​മു​റി ബ്ലോ​ക്കു​ക​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജ​മാ​ക്കും.

ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അന്തേവാസിയായ ചലച്ചിത്ര നടൻ ടി.പി മാധവനുൾപ്പെടെ മുതിർന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ബഹുനില മന്ദിരത്തിന് എം.എ യൂസഫലി തറക്കല്ലിട്ടു.

Related posts

Leave a Comment