രഞ്ജി ട്രോഫി: സഞ്ജു നയിക്കും

കോ​ട്ട​യം: വ​രു​ന്ന ര​ഞ്ജി ക്രി​ക്ക​റ്റ് സീ​സ​ണി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ താ​രം സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കു​ന്ന ടീ​മി​ൽ യു​വ താ​രം രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലാ​ണു വൈ​സ് ക്യാ​പ്റ്റ​ൻ. കേ​ര​ള ടീ​മി​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ടു ക​ളി​ക​ൾ ആ​ല​പ്പു​ഴ​യി​ലും ഗോ​ഹ​ട്ടി​യി​ലു​മാ​ണു ന​ട​ക്കു​ക.

ജ​നു​വ​രി അ​ഞ്ചു മു​ത​ലാ​ണു മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. കൃ​ഷ്ണ പ്ര​സാ​ദ്, മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള ആ​ന​ന്ദ് കൃ​ഷ്ണ​ൻ, ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു വി​ക്ക​റ്റ്കീ​പ്പ​ർ ബാ​റ്റ​ർ വി​ഷ്ണു രാ​ജ് എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ൾ.

ഉ​ത്ത​ർ പ്ര​ദേ​ശി​നെ​തി​രേയാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. ജ​നു​വ​രി 12ന് ​ആ​സ​മി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം പോ​രാ​ട്ടം. എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി​യി​ലാ​ണ് കേ​ര​ളം ക​ളി​ക്കു​ന്ന​ത്.

Related posts

Leave a Comment