മെ​​​​​സി @ 90;മെ​​​​​സി​​​​​യു​​​​​ടെ 100-ാം രാ​​​​​ജ്യാ​​​​​ന്ത​​​​​ര ജ​​​​​യം; ഗോ​​​​​ള​​​​​ടി​​​​​യി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ൽ മൂ​​​​​ന്നാമത്


ബു​​​​​വാ​​​​​നോ​​​​​സ് ആ​​​​​രീ​​​​​സ്: രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ ഗോ​​​​​ൾനേ​​​​​ട്ടം 90ൽ ​​​​​എ​​​​​ത്തി.

സൗ​​​​​ഹൃ​​​​​ദ​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന 3-0ന് ​​​​​ജ​​​​​മൈ​​​​​ക്ക​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​തി​​​​​ൽ ര​​​​​ണ്ട് ഗോ​​​​​ൾ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​തും മൂ​​​​​ന്ന് മി​​​​​നി​​​​​റ്റി​​​​​നി​​​​​ടെ​​​. 86-ാം മി​​​​​നി​​​​​റ്റി​​​​​ൽ മി​​​​​ക​​​​​ച്ച ഫി​​​​​നി​​​​​ഷിം​​​​​ഗി​​​​​ലൂ​​​​​ടെ മെ​​​​​സി ജ​​​​​മൈ​​​​​ക്ക​​​​​ൻ വ​​​​​ല​​​​​ കു​​​​​ലു​​​​​ക്കി. 89-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫ്രീ​​​​​കി​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടാം ഗോ​​​​​ൾ.

ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി ലോ ​​​​​ആം​​​​​ഗി​​​​​ൾ കി​​​​​ക്കി​​​​​ലൂ​​​​​ടെ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ക്കാ​​​​​രു​​​​​ടെ ഇ​​​​​ട​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി ര​​​​​ണ്ടാം ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ 100-ാം ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

ഇ​​​​​തോ​​​​​ടെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ന്‍റെ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ (117), ഇ​​​​​റേനിയൻ മു​​​​​ൻ താ​​​​​രം അ​​​​​ലി ദേ​​​​​യി (109) എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു പി​​​​​ന്നി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തും മെ​​​​​സി എ​​​​​ത്തി.

164 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് മെ​​​​​സി​​​​​യു​​​​​ടെ 90 ഗോ​​​​​ൾ. ജ​​​​​മൈ​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രേ 56-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലൗ​​​​​താ​​​​​രൊ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സി​​​​​ന്‍റെ പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യാ​​​​​ണ് മെ​​​​​സി ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ജൂ​​​​​ലി​​​​​യ​​​​​ൻ ആ​​​​​ൽ​​​​​വ​​​​​രേ​​​​​സി​​​​​ലൂ​​​​​ടെ (13’) അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​യി​​​​​ൽ​​​​​ത​​​​​ന്നെ ലീ​​​​​ഡ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന തോ​​​​​ൽ​​​​​വിയി​​​​​ല്ലാ​​​​​തെ 35 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ (37) റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് ലി​​​​​യോ​​​​​ണ​​​​​ൽ സ്ക​​​​​ലോ​​​​​നി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന അ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

Related posts

Leave a Comment