മമ്മൂട്ടിയെപ്പോലെയാകണം ബി​എം​ഡ​ബ്ല്യൂ വ​ണ്ടി​യെ​ടു​ക്കു​കണം, ജ​യ​റാ​മും ദി​ലീ​പും സൂ​പ്പ​ർതാ​ര​ങ്ങ​ൾ ആ​യ​പ്പോ​ൾ അ​സൂ​യ തോ​ന്നി;  വിധിക്കപ്പെട്ട സിനിമാ ജീവതത്തെക്കുറിച്ച് ഗണേഷ് കുമാർ മനസ് തുറക്കുന്നു


മ​ല​യാ​ള​സി​നി​മ​യി​ൽ ഒ​രു​കാ​ല​ത്ത് നി​റ​ഞ്ഞു നി​ന്ന താ​ര​മാ​ണ് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. അ​ക്കാ​ല​ത്തി​റ​ങ്ങി​യ മി​ക്ക സി​നി​മ​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​യു​ന്നു ഈ ​ന​ട​ൻ. എ​ന്നാ​ൽ ജ​യ​റാം, ദി​ലീ​പ് എ​ന്നി​വ​രെ പോ​ലെ സി​നി​മ​യി​ൽ കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​ൻ ഈ ​താ​ര​ത്തി​ന് സാ​ധി​ച്ചി​ല്ല.

ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ൽ നി​ന്നു പൂ​ർ​ണ​മാ​യും താ​രം വി​ട്ടു​നി​ന്നി​രു​ന്നു എ​ന്ന ത​ര​ത്തി​ലും അ​ഭ്യു​ഹ​ങ്ങ​ൾ പ​റ​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് മി​ക​ച്ച രീ​തി​യി​ൽ സി​നി​മ​യി​ൽ നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ഞ്ഞ​തെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് താ​രം.

കു​റ​ച്ച് വ​ര്‍​ഷം മു​മ്പ് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ല്‍. എ​നി​ക്ക് ശേ​ഷം വ​ന്ന ജ​യ​റാ​മും ദി​ലീ​പും സി​നി​മ​യി​ല്‍ കാ​ര്യ​മാ​യ സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ അ​വ​രോ​ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് കാ​ല​ക്ര​മേ​ണ അ​ത് മാ​റി​യെ​ന്നും ഗ​ണേ​ഷ് പ​റ​ഞ്ഞു.

മ​മ്മൂ​ക്ക​യെ പോ​ലെ​യും മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ​യും ആ​കു​ക എ​ന്ന​താ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യം എ​ന്നും ഗ​ണേ​ഷ് കു​മാ​ർ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.എ​ന്‍റെ ഒ​രു മു​പ്പ​ത് വ​യ​സ് വ​രെ ജ​യ​റാ​മി​നോ​ടും ദി​ലീ​പി​നോ​ടു​മൊ​ക്കെ എ​നി​ക്ക് അ​സൂ​യ​യു​ണ്ടാ​യി​രു​ന്നു.

എ​നി​ക്ക് ശേ​ഷം വ​ന്ന ഇ​വ​ര്‍ എ​ന്നെ​ക്കാ​ള്‍ പോ​പ്പു​ല​റാ​യ​പ്പോ​ള്‍ അ​തു​പോ​ലെ ആ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. മ​മ്മൂ​ക്ക​യെ പോ​ലെ​യും മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ​യും ആ​കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ല​ക്ഷ്യം.

ഇ​വ​രെ​പ്പോ​ലെ​യൊ​ക്കെ സി​നി​മ​ക​ള്‍ ചെ​യ്ത് ബി​എം​ഡ​ബ്ല്യൂ വ​ണ്ടി​യെ​ടു​ക്കു​ക എ​ന്നൊ​ക്കെ​യാ​യി​രു​ന്നു എ​ന്‍റെ ചി​ന്ത. പി​ന്നീ​ട് ഒ​രു പ്ര​ത്യേ​ക ഘ​ട്ട​ത്തി​ല്‍ ഞാ​ന്‍ ഒ​റ്റ​പ്പെ​ട്ടു.

അ​പ്പോ​ള്‍ എ​നി​ക്ക് മ​ന​സി​ലാ​യി എ​നി​ക്ക് വി​ധി​ക്ക​പ്പെ​ട്ട​ത് ഇ​താ​ണ്. സ​ഹ​വേ​ഷ​ങ്ങ​ളൊ​ക്കെ ചെ​യ്ത്, ഒ​രു സ്വ​ഭാ​വ ന​ട​നാ​യി നി​ല്‍​ക്കാം എ​ന്ന് ക​രു​തി. അ​തു​കൊ​ണ്ട് തൃ​പ്തി​പ്പെ​ടാ​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ന്നു കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ അ​ഭി​മി​ഖ​ത്തി​ൽപ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment