ഈ രോഗം വരരുത്…വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ! ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ ഫലിക്കുമെന്ന് യാതൊരു ഉറപ്പുമില്ല; അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍…

കോവിഡ് രോഗം വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ തരുന്ന മരുന്നകള്‍ പോലും ചിലപ്പോള്‍ ഫലിക്കില്ലെന്നും പ്രാര്‍ഥനയും ഈശ്വരനും മാത്രമേ അപ്പോള്‍ കൂട്ടിനുണ്ടാവൂ എന്നും തുറന്നു പറഞ്ഞ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ.

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോവിഡ് മുക്തനായ ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ ഒട്ടുമിക്കവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല

സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം എന്നും രോഗം പിടിപെടാതെ ഇരിക്കാനുള്ള പരമാവധി മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു.

ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Related posts

Leave a Comment