വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ കൊ​ല്ലാ​ൻ ശ്ര​മം; 5 പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ണ​ര്‍​കാ​ട് കി​ഴ​ക്കേ​തി​ല്‍ പ്ര​വീ​ണ്‍ രാ​ജു (31), കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ ക​ല്ലു​ത്ത​റ ഉ​ണ്ണി​ക്കു​ട്ട​ന്‍ (ആ​രോ​മ​ല്‍-26), മ​ണ​ര്‍​കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ സ​നു​മോ​ന്‍ (29), അ​യ​ര്‍​ക്കു​ന്നം അ​മ​യ​ന്നൂ​ര്‍ തേ​വ​ര്‍​വ​ട​ക്കേ​തി​ല്‍ ശ​ര​ത് ശ​ശി (25), കോ​ട്ട​യം ക​ള​ക്ട​റേ​റ്റ് കോ​ഴി​മ​ല ജി​ജി​ന്‍ ഫി​ലി​പ്പ് (ര​തീ​ഷ്-26) എ​ന്നി​വ​രെ​യാ​ണ് മ​ണ​ര്‍​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്ന് ആ​റി​നു പു​ല​ര്‍​ച്ചെ മ​ണ​ര്‍​കാ​ട് പ​റ​പ്പ​ള്ളി​കു​ന്ന് ഭാ​ഗ​ത്തു​ള്ള യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബ​ന്ധം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. ആ​ക്ര​മ​ണ​ശേ​ഷം ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ണ​ര്‍​കാ​ട് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment