ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​യ​മ​ന​ത്ത​ട്ടി​പ്പ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ട​ത്തി​യ​ത് വ​ന്‍ ഇ​ട​പാ​ടു​ക​ള്‍

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ലി​നെ ആ​റ​ന്മു​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ആ​റ​ന്മു​ള കോ​ഴി​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന നി​ല​യ്ക്ക​ല്‍ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല​ട​ക്കം ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ​യാ​ണ് ആ​റ​ന്മു​ള​യി​ല്‍ പു​തി​യ പ​രാ​തി​ക​ളു​ണ്ടാ​യ​ത്.

ഇ​യാ​ള്‍​ക്കെ​തി​രേ ര​ണ്ട് കേ​സു​ക​ളാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ട​യാ​റ​ന്‍​മു​ള സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ 80,000 രൂ​പ വാ​ങ്ങി. കോ​ഴി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ആ​യി ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 40,000 രൂ​പ വാ​ങ്ങി​യ പ​രാ​തി​യി​ലു​മാ​ണ് കേ​സ്.

സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​യി നി​യ​മ​ന ഉ​ത്ത​ര​വി​ന്‍റെ ഒ​രു കോ​പ്പി​യും പ​രാ​തി​ക്കാ​ര​ന് ന​ല്‍​കി. ഒ​റി​ജി​ന​ല്‍ ത​പാ​ല്‍ വ​ഴി എ​ത്തു​മെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. 2024 ജ​നു​വ​രി 17നു ​ജോ​ലി​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്താ​നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രാ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന അ​ര​വി​ന്ദി​നെ ആ​റ​ന്മു​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.. ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് അ​ഡ്മി​ഷ​ന്‍റെ പേ​രി​ലും ഇ​യാ​ള്‍ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

ക​ഴി​ഞ്ഞ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ല്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി വ​ന്‍​തോ​തി​ല്‍ പ​ണം ചെ​ല​വ​ഴി​ച്ചി​രു​ന്നുവെന്നു പറയുന്നു.

Related posts

Leave a Comment