രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ; നിർമാണ പുരോഗതി പങ്കുവച്ച് റെയിൽവേ മന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബു​ള്ള​റ്റ് ട്രെ​യി​ന്‍ സ്റ്റേ​ഷ​ന്‍റെ വി​ഡി​യോ പ​ങ്കു​വെ​ച്ച് കേ​ന്ദ്ര റെ​യി​ല്‍​വെ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2026-ആ​ദ്യ​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്‌​തേ​ക്കും. 2028-ൽ ​സ​മ്പൂ​ര്‍​ണ​മാ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കും. മും​ബൈ- അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ന്‍ പാ​ത​യു​ടെ പ്ര​ധാ​ന ഭാ​ഗം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി. നാ​ഷ​ണ​ൽ ഹൈ ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള​ത്.

മും​ബൈ​യെ​യും അ​ഹ​മ്മ​ദാ​ബാ​ദി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി​ക്ക് 508 കി​ലോ മീ​റ്റ​ർ ദൂ​ര​മാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 26 കി​ലോ മീ​റ്റ​ർ ട​ണ​ലാ​ണ്. 10 കി​ലോ മീ​റ്റ​ർ പാ​ല​ങ്ങ​ളും ഉ​ണ്ട്. സ​ബ​ർ​മ​തി മ​ൾ​ട്ടി​മോ​ഡ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഹ​ബ് എ​ന്ന പേ​രി​ലാ​കും ഈ ​സ്റ്റേ​ഷ​ൻ അ​റി​യ​പ്പെ​ടു​ക എ​ന്നാ​ണ് പുറത്തു വരുന്ന വി​വ​രം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment