ഗംഗാ ഡോൾഫിൻ ഇനിമുതൽ സംസ്ഥാന ജലജീവി; യോഗി ആദിത്യനാഥ്

ഗംഗാ ഡോൾഫിനെ ഉത്തർപ്രദേശിന്‍റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.  2000 ഡോൾഫിനുകളെയാണ് ഗംഗാ നദി തടത്തിൽ കണ്ടെത്തിയത്.

മാലിന്യമുക്തമായി തടാകങ്ങളും നദികളും സൂക്ഷിക്കണമെന്നു യോഗി ആദിത്യനാഥ്‌ പറഞ്ഞു. ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഈ ഡോൾഫിനുകൾ കാണപ്പെടുന്നത്

വന്യജീവികളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ടൈഗർ റിസർവുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. വന്യജീവികളുമായി എങ്ങനെ ഇടപെടണമെന്നുള്ള  പരിശീലനം പ്രദേശവാസികൾക്ക് നൽകേണ്ടതിന്‍റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

Related posts

Leave a Comment