ആ​ലു​വ​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് അ​പ​ക​ടം ;രണ്ട് പേർക്ക് പരിക്ക്; വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും വാ​തി​ലും തകർന്

ആ​ലു​വ: പാ​ച​ക​വാ​ത​കം​ ചോ​ർ​ന്നു​ണ്ടാ​യ സ്ഫോട​ന​ത്തി​ൽ ആ​ലു​വ​യി​ൽ വീ​ട് ത​ക​ർ​ന്നു. സം​ഭ​വ സ​മ​യ​ത്ത് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ലു​വ കു​ട്ട​മ​ശേ​രി ചൊ​വ്വ​ര ഫെ​റി ക​വ​ല​യി​ൽ ത​ട്ടാ​ഴ​ത്ത് കൊ​ച്ചു​മ​ര​യ്ക്കാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ഗ്യാ​സ് ചോ​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ സി​ലി​ണ്ട​ർ പു​റ​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ൽ അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ വാ​ത​കം നി​റ​ഞ്ഞ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കൊ​ച്ചു​മ​ര​യ്ക്കാ​റി​ന്‍റെ ഭാ​ര്യ സ​ഫി​യ, മ​ക​ൻ മാ​യി​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​യി​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യും മ​ക​ളും പ​രി​ക്കേൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന്‍റെ മു​ഴു​വ​ൻ ജ​ന​ൽ ചി​ല്ലു​ക​ളും മു​ൻ​വ​ശ​ത്തെ പ്ര​ധാ​ന വാ​തി​ലും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​ലു​വ എ​സ്ഐ എം.​എ​സ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. നു

Related posts