വാണിജ്യ സിലിണ്ടർ വി​ല കുത്ത​നെ കൂ​ട്ടി;  ര​ണ്ട് മാ​സ​ത്തി​നി​ടെ 376 രൂ​പ​യു​ടെ വ​ര്‍​ധ​ന;


കൊ​ച്ചി: പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് ഇ​ന്ന് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മാ​ത്രം 266 രൂ​പ​യു​ടെ വ​ര്‍​ധ​നയാണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് കൊ​ച്ചി​യി​ല്‍ വി​ല 1994 രൂ​പ​യാ​യി. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 74.50 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത് പി​ന്നീ​ട് ഒ​ക്‌​ടോ​ബ​റി​ലും 36 രൂ​പ​യു​ടെ വ​ര്‍​ധ​ന​ ഉ​ണ്ടാ​യി.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ മാ​ത്രം 376.50 രൂ​പ​യുടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. വി​ല വ​ര്‍​ധി​ച്ച​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്നു ക​ര​ക​യ​റു​ന്ന ഹോ​ട്ട​ലു​ക​ള​ട​ക്ക​മു​ള്ള​വ​യെ​യാ​യ​ണ് വി​ല വ​ലി​യ തോ​തി​ല്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ലെ വ​ര്‍​ധ​ന സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന​താ​ണ്. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

Related posts

Leave a Comment