ഇപ്പോ ചെറിയ ആശ്വാസം തോന്നുന്നുണ്ടോ..!പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു; സ​ബ്‌​സി​ഡി​യു​ള്ള സി​ലി​ണ്ട​റു​ക​ള്‍​ക്ക് 494.35 രൂ​പ

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു. 100.50 രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 737.50 രൂ​പ​യി​ൽ​നി​ന്നു 637 രൂ​പ​യാ​യി. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​ബ്‌​സി​ഡി​യു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല ഇ​തോ​ടെ 494.35 രൂപയായി. സ​ബ്സി​ഡി തു​ക​യാ​യ 142.65 രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തും. ജൂ​ണ്‍ ഒ​ന്നി​ന് സി​ലി​ണ്ട​ര്‍ വി​ല 3.65 കൂ​ട്ടി​യി​രു​ന്നു.

Related posts