ഐ​എ​സ്ഐ​ക്ക് സൈ​നി​ക ര​ഹ​സ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പ് വ​ഴി; ഫ​രീ​ദ്കോ​ട്ടി​ൽ​നി​ന്നും ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു

ഫ​രീ​ദ്കോ​ട്ട്: പാ​ക്കി​സ്ഥാ​ൻ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​ക്ക് സൈ​നി​ക ര​ഹ​സ്യ​ങ്ങ​ൾ കൈ​മാ​റി​യ കു​റ്റ​ത്തി​ന് പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്കോ​ട്ടി​ൽ​നി​ന്നും ഒരാളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളി​ൽ​നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മോ​ഗ സ്വ​ദേ​ശി​യാ​യ സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സി​ദ്ദു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ കു​റ​ച്ചു​കാ​ല​മാ​യി ഫ​രീ​ദ്കോ​ട്ടി​ലാ​ണ് താ​മ​സം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഒ​രു സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​യ​ൽ​രാ​ജ്യ​ത്തു​ള്ള ഏ​ജ​ന്‍റു​മാ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. 2015 ൽ ​ഗു​രു​നാ​നാ​ക് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ന​ത്തി​നാ​യി സു​ഖ്‌​വീ​ന്ദ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ത്.

ഇ​വി​ടെ​വ​ച്ച് മൂ​ന്ന് പാ​ക്കി​സ്ഥാ​നി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ഇ​വ​ർ​ക്ക് വാ​ട്സ്ആ​പ്പ് വ​ഴി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Related posts