മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റുന്നു; പാ​ച​ക​വാ​ത​ക​ത്തിന് 50 രൂപ കൂ​ട്ടി; ആയിരവും കടന്ന് സിലണ്ടർ വില

കൊ​ച്ചി: പാ​ച​ക വാ​ത​ക​വി​ല വീ​ണ്ടും കൂ​ട്ടി. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ 14.2 കി​ലോ സി​ല​ണ്ട​റി​ന്‍റെ പു​തി​യ വി​ല 1,006.50 രൂ​പ​യാ​ണ്. മാ​ര്‍​ച്ച് 22നാ​യി​രു​ന്നു നേ​ര​ത്തെ ഗാ​ര്‍​ഹി​ക സി​ല​ണ്ട​ര്‍ വി​ല കൂ​ട്ടി​യ​ത്. അ​ന്ന് 956.50 രൂ​പ​യാ​യി​രു​ന്നു വി​ല.

വാ​ണി​ജ്യ സി​ല​ണ്ട​റി​ന്‍റെ വി​ല ക​ഴി​ഞ്ഞ ആ​ഴ്ച കൂ​ട്ടി​യി​രു​ന്നു. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 103 രൂ​പ​യാ​ണു വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ വി​ല 2359 രൂ​പ​യാ​യി.

നാ​ലു മാ​സ​ത്തി​നി​ടെ 365 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്കു വ​ര്‍​ധി​പ്പി​ച്ച​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ ദു​സ​ഹ​മാ​ക്കു​ക​യാ​ണ്.

 

 

Related posts

Leave a Comment