വാനമ്പാടി എന്ന സീരിയലിലൂടെ കേരളത്തിലെ കുടുംബപ്രേഷകരുടെ മനസ്സില്‍ കയറിക്കൂടിയ കൊച്ചു സുന്ദരിയാണ് ഗൗരി. എന്നാല്‍ തനിക്ക് അഭിനയത്തേക്കാള്‍ താല്‍പര്യം പാട്ടിനോടാണെന്നാണ് ഈ കൊച്ചു താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാനമ്പാടിയുടെ തിരക്ക് കാരണം സംഗീത പഠനം നിലച്ചിരിക്കുകയാണെന്നും സംഗീതവും പഠനവും മുമ്പോട്ടു കൊണ്ടു പോകുന്നതിനാണ് മുന്‍തൂക്കം എന്നതിനാല്‍ വാനമ്പാടി കഴിഞ്ഞാല്‍ പിന്നെ ഉടനെ ഒരു സീരിയലില്‍ അഭിനയിക്കില്ലെന്നും ഗൗരി വ്യക്തമാക്കുന്നു.
പക്ഷെ നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ വിട്ടുകളയില്ലെന്നും ഗൗരി പറയുന്നു. ടീച്ചര്‍ ആകണമെന്നാണ് പ്രേക്ഷകരുടെ അനുമോളുടെ ആഗ്രഹം. സംഗീത കുടുംബത്തില്‍ ജനി്ച്ചതിനാല്‍ ആകാം അഭിനയത്തെക്കാള്‍ പാട്ടിന് മുന്‍തൂക്കം ഗൗരി നല്‍കുന്നു. തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന്‍ ശങ്കറുമാണ് താരത്തിന്റെ കുടുംബം. അനുമോനും അനുമോളുമൊക്കെയായി വാനമ്പാടിയില്‍ തകര്‍ത്തഭിനയിച്ച കുഞ്ഞുതാരത്തിന്റെ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. പ്രശസ്ത പിന്നണി ഗായകനായ മോഹന്‍കുമാറിന്റെ മകളായി ഒരു ചെറിയ പാട്ടുകാരിയായാണ് ഗൗരി സീരിയലില്‍ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നത്.
സീരിയലിലെ പോലെ സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഗൗരി മികച്ച പാട്ടുകാരി കൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം പോലും നേടിയിട്ടുള്ള ഗൗരി ഇപ്പോള്‍ തന്റെ ജീവിത്തതിലെ നിര്‍ണ്ണായകമായ ഒരു തീരുമാനം വെളിപ്പെടുത്തിയിരിക്കയാണ്. സീരിയലില്‍ മികച്ച പാട്ടുകാരിയായി അഭിനയിക്കുന്ന ഗൗരി ജീവിതത്തിലും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പാട്ടുകാരി തന്നെയാണ്. അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ പിതാവ്.
പല ഷോകളിലും ഗാന പിന്നണിയിലും പ്രവര്‍ത്തിച്ചു പരിചയമുള്ള പ്രകാശ് അറിയപ്പെടുന്ന ഒരു കലാകാരന്‍ ആയിരുന്നു. ഗൗരിയെ സംഗീത വഴികളിലേക്ക് കൈപിടിച്ചതും അച്ഛന്‍ തന്നെയാണ്. പക്ഷേ മകള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പ്രകാശ് ഒരു ആക്സിഡന്റില്‍ മരിച്ചു. ഇതിനോടകം കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാര്‍ഡ് ഉള്‍പെടെയുള്ളവ ഗൗരി നേടിയിട്ടുണ്ട്. അതു കരസ്ഥമാക്കിയതാകട്ടെ ഏഴാം വയസിലും. പക്ഷേ പാട്ടുകാരിയാകാന്‍ കൊതിച്ച അനുമോള്‍ ഒടുവില്‍ അഭിനയത്തില്‍ എത്തുകയായിരുന്നു. എന്തായാലും ഇപ്പോള്‍ തന്റെ ഇഷ്ടം ഗൗരി തുറന്നു പറയുക തന്നെ ചെയ്തിരിക്കുകയാണ്.