ബാഹുബലി ചെയ്യുന്നതുപോലെ മലയാളത്തിലെ ഒരു മെഗാസീരിയല്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതരുത്! പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി പരസ്പരം സീരിയല്‍ താരം ഗായത്രി അരുണ്‍

മലയാളത്തിലെ ജനപ്രിയ സീരിയലായിരുന്ന പരസ്പരത്തിന്റെ ക്ലൈമാക്‌സ് സീന്‍ ഏറെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായിരുന്നു. ക്യാപ്‌സൂള്‍ ബോംബ് കഴിച്ചുള്ള നായകന്റെയും നായികയുടെയും മരണമാണ് ചിരിയുണര്‍ത്തുന്ന ട്രോളുകള്‍ക്ക് വിഷയമായത്.

സീരിയലിലെ വിഷ്വല്‍ എഫക്ടിനെയാണ് ബഹുഭൂരിപക്ഷം ആളുകളും ട്രോളിയത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിന് തക്ക മറുപടിയുമായി എത്തിയിരിക്കുന്നു, സീരിയലിലെ നായിക ഗായത്രി അരുണ്‍. അവരുടെ വാക്കുകള്‍ ഇങ്ങനെ…

‘ചില പരിഹാസങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഈ സീരിയലിലെ ചില സീനുകളില്‍ പിറകില്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ഓരോ സ്ഥലങ്ങളും മറ്റും കാണിക്കുന്നതെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിന്റെ ടെക്‌നിക്കാലിറ്റിയെ പറ്റി ഒന്നും അറിയാത്ത ആള്‍ക്കാര്‍ ആണ് ഇത് പ്രചരിപ്പിക്കുന്നത്. ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത്. ശരിക്കും അതിനകത്ത് എന്റെ കണ്‍സെപ്റ്റ് ഒന്നും തന്നെ ഇല്ല. ഞാന്‍ അഭിനയിക്കുന്നേയുള്ളൂ. അതിലെ ഗ്രാഫിക് സീക്വന്‍സ് എല്ലാം ഗ്രീന്‍ മാറ്റില്‍ ചെയ്യുന്നതാണ്.

ഈ ഗ്രീന്‍ മാറ്റ് എന്താണെന്നോ അതെങ്ങനെ ഗ്രാഫിക്‌സ് ചെയ്യുന്നു എന്നോ അറിയാത്ത ആളുകളാണ് ഇതിനെ ട്രോള്‍ ആയിട്ട് ഇറക്കുന്നത്. പുറകില്‍ കര്‍ട്ടന്‍ വച്ച് ചെയ്യുന്നതാണെന്ന് പറഞ്ഞ് പരത്തുന്നത്. പിന്നെ സീരിയലിന് അതിന്റേതായ ലിമിറ്റേഷന്‍സ് ഉണ്ട്. ബാഹുബലി സിനിമയില്‍ ഗ്രീന്‍ മാറ്റ് ചെയ്ത പോലെ ഒരിക്കലും പരസ്പരം സീരിയലില്‍ ചെയ്യാന്‍ പറ്റില്ല. കോടികളുടെ വ്യത്യാസമാണ് രണ്ടും തമ്മില്‍ ഉള്ളത്. ഒരു ദിവസം രണ്ട് എപ്പിസോഡുകളാണ് ഷൂട്ട് ചെയ്യേണ്ടത്. സമയത്തിന്റെ, ടെക്‌നിക്കല്‍ ഫിനിഷിന്റെ, ഫണ്ടിന്റെ ഒക്കെ ലിമിറ്റേഷന്‍സ് ഉണ്ട്. അപ്പൊള്‍ ഒരിക്കലും ഇത്രയധികം പെര്‍ഫക്ഷന്‍ ഒരു മെഗാ സീരിയലില്‍ പ്രതീക്ഷിക്കരുത്.’ ഗായത്രി പറഞ്ഞു.

Related posts