മോദിയുടെ ചിത്രം വീട്ടിൽ വേണ്ട! പ​ദ്ധ​തി​യു​ടെ ലോ​ഗോ മാ​ത്രം ഉപയോഗിക്കാം; മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉത്തരവ്

ഗ്വാ​ളി​യോ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ്ര​ധാ​ൻ മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി. മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഗ്വാ​ളി​യോ​ർ ബെ​ഞ്ചി​ന്‍റേതാ​ണ് ഉ​ത്ത​ര​വ്.

നേ​താ​ക്ക​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. നേ​താ​ക്ക​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പ​ദ്ധ​തി​യു​ടെ ലോ​ഗോ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വീ​ടു​ക​ളി​ൽ​നി​ന്ന് എ​ല്ലാ ചി​ത്ര​ങ്ങ​ളും നീ​ക്കം ചെ​യ്ത​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Related posts