കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാന്‍ ഒരു ഉഗ്രന്‍ വഴിയുണ്ട് ! ആ വഴി തുറന്നു പറഞ്ഞ് നടി ഗായത്രി അരുണ്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. ഗായത്രി എന്ന പേരിനേക്കാള്‍ ദീപ്തി ഐപിഎസ് എന്ന പേരിലാണ് ഗായത്രി ഏവര്‍ക്കും സുപരിചിത. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്നും ഗായത്രി പറയുന്നു. ഈ ഫോട്ടോയില്‍ ഒരാള്‍ മിസ്സിംഗാണെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് ഞാനില്ലേയെന്ന് ചോദിച്ച് ഒരാളെത്തിയത്. ക്ലാസ്മേറ്റ്സിന്റെ കാര്യം പറയുമ്പോള്‍ ചേച്ചിമാര്‍ക്കെന്തായെന്ന ചോദ്യവുമായാണ് പിന്നീട് ഗായത്രി എത്തിയത്. താരത്തിന്റെ പുതിയ ഫോട്ടോയും കമന്റുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

Related posts